സിനിമ മേഖലയെ അഴുക്കുചാല്‍ എന്ന് ഞാന്‍ വിളിക്കുന്നത് ഇതു കൊണ്ടാണ്, ശുദ്ധീകരണം വേണം'; രാജ് കുന്ദ്ര അറസ്റ്റില്‍ കങ്കണ

സിനിമ മേഖലയെ അഴുക്കുചാല്‍ എന്ന് ഞാന്‍ വിളിക്കുന്നത് ഇതു കൊണ്ടാണ്, ശുദ്ധീകരണം വേണം'; രാജ് കുന്ദ്ര അറസ്റ്റില്‍ കങ്കണ
നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് നടി കങ്കണ റണാവത്. ഇതു കൊണ്ടാണ് താന്‍ സിനിമാ മേഖലയെ അഴുക്കുചാല്‍ എന്ന് വിളിക്കുന്നത് എന്നാണ് കങ്കണ പറയുന്നത്.

'സിനിമ മേഖലയെ അഴുക്കുചാല്‍ എന്ന് ഞാന്‍ വിളിക്കുന്നത് ഇതിനാലാണ്, മിന്നുന്നതെല്ലാം പൊന്നല്ല, ബോളിവുഡിനെ അതിന്റെ അടിത്തട്ടില്‍ നിന്നു തന്നെ ഞാന്‍ നിര്‍മ്മിക്കുന്ന ടിക്കു വെഡ്‌സ് ഷേരു ചിത്രത്തിലൂടെ പുറത്തു കൊണ്ടു വരും, നമുക്ക് വ്യക്തമായ മൂല്യമുള്ള ഒരു സംവിധാനം വേണം, ഒരു ശുദ്ധീകരണം ആവശ്യമാണ്' എന്ന് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നീലച്ചിത്ര നിര്‍മ്മാണവും അനധികൃത ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചെന്നുമാണ് കേസ്. ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഞ്ച് ഇത് സംബന്ധിച്ച കേസെടുത്തത്.

കേസിന് ആസ്പദമായ സംഭവത്തിലെ പ്രധാന ഗൂഢാലോചനക്കാരനാണ് രാജ് കുന്ദ്ര. ഫെബ്രുവരി 6ന് അറസ്റ്റിലായ മോഡലും നടിയുമായ ഗെഹാന വസിഷ്ഠിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നവി മുംബൈയിലെ വാസി സ്വദേശിയായ ഉമേഷ് കാമത്തിലേക്ക് പൊലീസ് എത്തുന്നത്.

യുകെ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന വ്യക്തിയാണ് കാമത്ത്. ഇയാള്‍ ഗെഹാന വസിഷ്ഠില്‍ നിന്നും അശ്ലീല വീഡിയോകള്‍ സ്വന്തമാക്കുകയും അവ യുകെ ആസ്ഥാനമായുള്ള സ്ഥാപനത്തിലേക്ക് കൈമാറി പിന്നീട് അവ 'ഹോട്ട്‌ഷോട്ട്‌സ്' എന്ന അപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്യുകയുമാണ് ചെയ്തിരുന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Other News in this category



4malayalees Recommends