ചോര്‍ത്തല്‍ പട്ടികയില്‍ പാക് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് അടക്കം 14 ലോക നേതാക്കള്‍; പുതിയ വെളിപ്പെടുത്തല്‍

ചോര്‍ത്തല്‍ പട്ടികയില്‍ പാക് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് അടക്കം 14 ലോക നേതാക്കള്‍; പുതിയ വെളിപ്പെടുത്തല്‍
ഇസ്രയേല്‍ സ്ഥാപനം എന്‍എസ്ഒയുടെ ചാര സോഫ്‌റ്റ്വെയര്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വലിയ വെളിപ്പെടുത്തലുകള്‍. പത്തു പ്രധാനമന്ത്രിമാരുടെയും മൂന്നു പ്രസിഡന്റുമാരുടെയും നമ്പറുകള്‍ നിരീക്ഷിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.14 ലോക നേതാക്കളുടെ ഫോണ്‍ നമ്പരാണ് വിവരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പെഗാസസിന്റെ പട്ടികയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ, എന്നിവരും ഉള്‍പ്പെടുന്നു. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ സൈനിക മേധാവികള്‍ മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവര്‍ പെഗാസസ് നിരീക്ഷണ പട്ടികയില്‍ എന്നാണ് വെളിപ്പെടുത്തല്‍.

മൊറോക്കന്‍ രാജാവിനെ രാജ്യം തന്നെ നിരീക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനത്തേയും നിരീക്ഷിക്കാന്‍ മൊറോക്കോ എന്‍.എസ്.ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മാക്രോണിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിച്ചോയെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ പുറത്തുവരൂ.

ഫ്രഞ്ച് മാധ്യമ സ്ഥാപനമായ ഫോര്‍ബിഡന്‍ സ്റ്റോറീസിന്റെ വിവരങ്ങള്‍ അനുസരിച്ച് ലോകത്തിലെ ഇരുപതോളം മാധ്യമസ്ഥാപനങ്ങളും ഏജന്‍സികളും പെഗാസസിന്റെ ഫോണ്‍ ചോര്‍ത്തല്‍ കണ്ടെത്താനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ കണ്ടെത്തലനുസരിച്ച് 50 രാജ്യങ്ങളിലായി അരലക്ഷത്തിലധികം പേരുടെ ഫോണ്‍ നമ്പരുകള്‍ പെഗാസസ് ഡേറ്റബേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനിടെ പെഗാസസ് മാധ്യമ വെളിപ്പെടുത്തലുകളില്‍ ഫ്രാന്‍സില്‍ അന്വേഷണം പ്രഖ്യാപിച്ചു. വാര്‍ത്തപോര്‍ട്ടലായ മീഡിയപാര്‍ട്ടിന്റെയും രണ്ട് മാധ്യമപ്രവര്‍ത്തകരുടെയും പരാതിയിലാണ് പ്രോസിക്യൂഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്. മൊറോക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി മീഡിയപാര്‍ട്ടിലെ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണിത്. സ്വകാര്യത ലംഘനമുണ്ടോയോ എന്നതടക്കമുള്ള പത്ത് വിഷയങ്ങളിലാണ് അന്വേഷണം നടക്കുക. 2019, 2020 കാലത്തായിരുന്നു മീഡിയപാര്‍ട്ടിലെ മാധ്യമ പ്രവര്‍ത്തകരെ നിരീക്ഷിച്ചത് എന്നാണ് ആരോപണം.

അതേസമയം, പെഗാസസ് ഫോണ്‍ചോര്‍ത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നും പുറത്തു വന്നേക്കും. ഇന്ത്യയില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയും ആര്‍.എസ്.എസ് നേതാക്കളും ഫോണ്‍ ചോര്‍ത്തലിന് വിധേയമായെങ്കില!ും ഇവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തതയുണ്ടാകുമെന്നാണ് വിവരം.

സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയം നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍, ചോ4ത്തല്‍ നടന്ന കാലയളവില്‍ ജഡ്ജി തന്നെയാണോ ഈ നമ്പ4 ഉപയോഗിച്ചിരുന്നത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങള്‍. ഇക്കാര്യത്തില്‍ സ്ഥിരീകരണമാകുന്നതോടെ ജ്ഡജിയുടെ പേരും പുറത്തുവരും.

രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്ക് പുറമെ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ പേരും നേരത്തെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയായ വസുന്ധര രാജ സിന്ധ്യയുടെ പേഴ്‌സണല്‍ സെക്രട്ടറി, കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസ4 എന്നിവരും ലിസ്റ്റിലുണ്ടായിരുന്നു. കൂടുതല്‍ ബി.ജെ.പി ആര്‍എസ്എസ് നേതാക്കളുടെ പേരുകള്‍ കൂടി പുറത്തുവരുന്നതോടെ പാര്‍ട്ടിയില്‍ ആഭ്യന്തര തര്‍ക്കം മൂര്‍ച്ഛിക്കാനും ഇടവരുമെന്നാണ് സൂചന.

Other News in this category



4malayalees Recommends