യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റു; മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍

യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റു; മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍
യോഗ ചെയ്യുന്നതിനിടെ വീണു പരുക്കേറ്റ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഡോ. ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ആശുപത്രിയില്‍. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓസ്‌കാര്‍ മംളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 80 കാരനായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അത്യാഹിത വിഭാഗത്തിലാണ്.

ഞായറാഴ്ച രാവിലെ യോഗ ചെയ്യുന്നതിനിടെയായിരുന്നു അപകടം. നിലതെറ്റിയ അദ്ദേഹം തലയിടിച്ച് വീഴുകയായിരുന്നു. പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നതിനാല്‍ അദ്ദേഹം വീഴ്ച അവഗണിച്ചു. വൈകിട്ട് പതിവായി നടത്തുന്ന വൈദ്യ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയിലായി. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

രാത്രിയോടെ അബോധാവസ്ഥയില്‍ ആവുകയും ചെയ്തു. ഇദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. പക്ഷെ,വൃക്ക തകരാര്‍ ഉള്‍പ്പെടെ വിവിധ ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പെട്ടന്ന് ശസ്ത്രക്രിയ നടത്തുക ബുദ്ധിമുട്ടാണെന്നും ആശുപത്രി വൃത്തങ്ങള്‍

Other News in this category4malayalees Recommends