പെഗാസസ് സ്‌പൈവെയറില്‍ അന്വേഷണം പ്രഖ്യാപിക്കും വരെ പ്രതിഷേധം തുടരാന്‍ തീരുമാനിച്ച് പ്രതിപക്ഷം ; കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തം

പെഗാസസ് സ്‌പൈവെയറില്‍ അന്വേഷണം പ്രഖ്യാപിക്കും വരെ പ്രതിഷേധം തുടരാന്‍ തീരുമാനിച്ച് പ്രതിപക്ഷം ; കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തം
പെഗാസസ് സ്‌പൈവെയറില്‍ അന്വേഷണം പ്രഖ്യാപിക്കും വരെ പ്രതിഷേധം തുടരാന്‍ തീരുമാനിച്ച് പ്രതിപക്ഷം. സെപൈവെയ!ര്‍ വാങ്ങാന്‍ ചിലവാക്കായി തുകയെത്രയെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഒരു ഫോണ്‍ ചോര്‍ത്താന്‍ അഞ്ച് കോടി രൂപ വരെ ചെലവ് വരുമെന്ന് ചില മാധ്യമങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്രയും വലിയ തുക ചെലവാക്കി ഫോണ്‍ ടാപ്പ് ചെയ്‌തെങ്കില്‍ അതിന് സര്‍ക്കാരുകള്‍ക്ക് മാത്രമേ സാധിക്കൂ എന്ന നിഗമനം ശക്തമാണ്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടക്കമുള്ള 14 ലോക നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ പെഗാസസ് പട്ടികയില്‍ ഉള്‍പ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ് എന്നിവരും എന്‍എസ്ഒ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൊറോക്കോയാണ് ഇമ്മാനുവല്‍ മാക്രോണിനെ നിരീക്ഷിക്കാനായി നിര്‍ദ്ദേശം നല്‍കിയതെന്നാണ് വിവരം.

അതേസമയം ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണുകള്‍ നല്‍കാത്തതിനാല്‍ ഇവരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ എന്നതില്‍ വ്യക്തയില്ലെന്നും വാര്‍ത്ത പുറത്തു വിട്ട മാധ്യമങ്ങള്‍ വ്യക്തമാക്കി. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, സൈനിക മേധാവികള്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവരെയും നിരീക്ഷിച്ചുവെന്നതും പുതിയ വെളിപ്പെടുത്തല്‍ ആയി പുറത്തുവന്നിട്ടുണ്ട്

Other News in this category4malayalees Recommends