തന്റെ ഹൃദയം ശില്‍പ്പ ഷെട്ടിയുടെയും കുഞ്ഞുങ്ങളുടെയും ഒപ്പം ; രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് പൂനം പാണ്ഡെ

തന്റെ ഹൃദയം ശില്‍പ്പ ഷെട്ടിയുടെയും കുഞ്ഞുങ്ങളുടെയും ഒപ്പം ; രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് പൂനം പാണ്ഡെ
നീലച്ചിത്ര നിര്‍മ്മാണത്തില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്‌ക്കെതിരെ മൊഴി നല്‍കിയവരില്‍ നടി പൂനം പാണ്ഡെയും. കരാര്‍ കാലാവധി അവസാനിച്ചതിന് ശേഷവും തന്റെ വീഡിയകളും ചിത്രങ്ങളും രാജ് കുന്ദ്ര അനധികൃതമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൂനം കഴിഞ്ഞ വര്‍ഷം പോലീസില്‍ പരാതി നല്‍കിയത്.

ഇപ്പോള്‍ നടന്ന അറസ്റ്റിനെ കുറിച്ച് തനിക്കൊന്നും പറയാനില്ല. തന്റെ ഹൃദയം ശില്‍പ്പ ഷെട്ടിയുടെയും കുഞ്ഞുങ്ങളുടെയും ഒപ്പമാണെന്നും താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കാനുള്ള അവസരം ഇതല്ലെന്നും പൂനം വ്യക്തമാക്കി.

ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നീലച്ചിത്ര നിര്‍മ്മാണവും അനധികൃത ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചെന്നുമാണ് കേസ്.

കേസിന് ആസ്പദമായ സംഭവത്തിലെ പ്രധാന ഗൂഢാലോചനക്കാരനാണ് രാജ് കുന്ദ്ര. ഫെബ്രുവരി 6ന് അറസ്റ്റിലായ മോഡലും നടിയുമായ ഗെഹാന വസിഷ്ഠിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നവി മുംബൈയിലെ വാസി സ്വദേശിയായ ഉമേഷ് കാമത്തിലേക്ക് പൊലീസ് എത്തുന്നത്.

യുകെ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന വ്യക്തിയാണ് കാമത്ത്. ഇയാള്‍ ഗെഹാന വസിഷ്ഠില്‍ നിന്നും അശ്ലീല വീഡിയോകള്‍ സ്വന്തമാക്കുകയും അവ യുകെ ആസ്ഥാനമായുള്ള സ്ഥാപനത്തിലേക്ക് കൈമാറി പിന്നീട് അവ 'ഹോട്ട്‌ഷോട്ട്‌സ്' എന്ന അപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്യുകയുമാണ് ചെയ്തിരുന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Other News in this category4malayalees Recommends