'എന്തിനാ അനു നീ ഈ കടുംകൈ ചെയ്‌തേ മോളെ ; അനന്യയുടെ മരണത്തില്‍ വേദന പങ്കുവച്ച് അഞ്ജലി

'എന്തിനാ അനു നീ ഈ കടുംകൈ ചെയ്‌തേ മോളെ ; അനന്യയുടെ മരണത്തില്‍ വേദന പങ്കുവച്ച് അഞ്ജലി
ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ വിയോഗത്തില്‍ വേദനയോടെ നടി അഞ്ജലി അമീര്‍. ജീവിതത്തില്‍ എല്ലാവര്‍ക്കും പ്രചോദനമായിരുന്ന വ്യക്തിത്വമായിരുന്നു അനന്യയുടെത്. നീ പങ്കുവച്ച സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് എന്തിനാണ് പോയതെന്ന് അഞ്ജലി ചോദിക്കുന്നു.

'എന്തിനാ അനു നീ ഈ കടുംകൈ ചെയ്‌തേ മോളെ നീ ശെരിക്കുമൊരു ഇന്‍സ്പിറേഷന്‍ ഫൈറ്ററും ആയിരുന്നു ഞങ്ങള്‍ക്കൊക്കെ എത്രയെത്ര സ്വപ്നങ്ങള്‍ നീ ഷെയര്‍ ചെയ്തിരുന്നു അതൊക്കെ പാതിവഴിക്കുപേക്ഷിച്ചു എന്തിനാടി നീ ഞങ്ങളെ വിട്ടുപോയെ' എന്നാണ് അനന്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അഞ്ജലി കുറിച്ചിരിക്കുന്നത്.

ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് അനന്യ കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിക്കുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു. നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റുനില്‍ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

Other News in this category4malayalees Recommends