നാളെ നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ ശശീന്ദ്രന്‍ ഭരണകക്ഷി ബെഞ്ചില്‍ ഉണ്ടാവരുത്: വി.ഡി സതീശന്‍

നാളെ നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ ശശീന്ദ്രന്‍ ഭരണകക്ഷി ബെഞ്ചില്‍ ഉണ്ടാവരുത്: വി.ഡി സതീശന്‍
മന്ത്രി എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന ശശീന്ദ്രനെ പുറത്താക്കണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

എ.കെ.ശശീന്ദ്രന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങണം. ശശീന്ദ്രനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറവണം. നാളെ നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ ശശീന്ദ്രന്‍ ഭരണകക്ഷി ബെഞ്ചില്‍ ഉണ്ടാവരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മന്ത്രി രാജിവെച്ചില്ലെങ്കില്‍ നിയമസഭയില്‍ പ്രശ്‌നം കൊണ്ടുവരുമെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

സി.പി.എം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയുള്ള ക്യാമ്പയിന്‍ നടത്തുകയാണ്. ഇതാണോ സി.പി.എമ്മിന്റെ സ്ത്രീപക്ഷ ക്യാമ്പയിന്‍. ഒരു പെണ്‍കുട്ടി അപമാനിക്കപ്പെട്ടപ്പോള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി തന്നെ ഇടപ്പെട്ടുവെന്ന ഗൗരവകരമായ കാര്യമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Other News in this category4malayalees Recommends