ഞങ്ങള്‍ ആദ്യം മീറ്റ് ചെയ്യുന്നത് ഒരു ബാറില്‍ വെച്ചാണ്: താന്‍ സിനിമ സംവിധാനം ചെയ്യാന്‍ കാരണം നിവിന്‍ പോളിയെന്ന് ജൂഡ്

ഞങ്ങള്‍ ആദ്യം മീറ്റ് ചെയ്യുന്നത് ഒരു ബാറില്‍ വെച്ചാണ്: താന്‍ സിനിമ സംവിധാനം ചെയ്യാന്‍ കാരണം നിവിന്‍ പോളിയെന്ന് ജൂഡ്
നിരവധി ഹിറ്റ് സിനിമകളാണ് സംവിധായകന്‍ ജൂഡ് ആന്റണി മലയാളത്തിന് സമ്മാനിച്ചത്. ആദ്യ സിനിമ നിവിന്‍ പോളിയെ നായകനാക്കി ചെയ്ത ജൂഡ് ഇപ്പോഴിതാ തനിക്ക് സംവിധായകനെന്ന നിലയില്‍ വളരെ നേരത്തെ തന്നെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് നിവിന്‍ പോളി കാരണമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

നിവിന്‍ ആദ്യമായി ചെയ്ത സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്ത തന്നെ ഒരു സംവിധായകനാകാന്‍ ഏറ്റവും പ്രചോദനം നല്‍കിയ വ്യക്തി നിവിന്‍ ആണെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ജുഡ് ആന്റണി പറയുന്നു

'നിവിന്‍ പോളി കാരണമാണ് ഞാന്‍ നേരത്തേ സിനിമ സംവിധാനം ചെയ്തത്. അല്ലങ്കില്‍ അഞ്ച് വര്‍ഷം എങ്കിലും കഴിയുമായിരുന്നു. ഞാന്‍ ഇന്‍ഫോസിസില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് നിവിനെ പരിചയപ്പെടുന്നത്. ഒരു ബാറില്‍ വച്ചാണ് ഞങ്ങള്‍ ആദ്യം മീറ്റ് ചെയ്യുന്നത്.

അവന്‍ അവന്റെ അഭിനയ മോഹത്തെക്കുറിച്ച് പറയുമായിരുന്നു. ഞാന്‍ സംവിധായകനായാല്‍ നിനക്ക് ഒരു ചായക്കടക്കാരന്റെ വേഷമെങ്കിലും തരാമെന്ന് ഞാന്‍ തമാശ പറയുമായിരുന്നു. മലര്‍വാടി സിനിമയില്‍ വര്‍ക്ക് ചെയ്തു കഴിഞ്ഞപ്പോള്‍ മുതല്‍ നിവിന്‍ എനിക്ക് ആത്മവിശ്വാസം നല്‍കി തുടങ്ങി. നിനക്ക് ഒരു സിനിമയൊക്കെ സംവിധാനം ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ അതിശയിച്ചു. ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഞാനായോ എന്ന ചിന്തയായിരുന്നു'. ജൂഡ് ആന്റണി പറയുന്നു.
Other News in this category4malayalees Recommends