എ.ആര്‍ റഹമാന്‍ എന്ന ഒരാള്‍ ഓസ്‌കാര്‍ നേടിയതായി കേട്ടു, ആരാണെന്ന് അറിയില്ല, ഭാരതരത്‌ന എന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിന് സമം; വിവാദ പരാമര്‍ശവുമായി നന്ദമുരി ബാലകൃഷ്ണ

എ.ആര്‍ റഹമാന്‍ എന്ന ഒരാള്‍ ഓസ്‌കാര്‍ നേടിയതായി കേട്ടു, ആരാണെന്ന് അറിയില്ല, ഭാരതരത്‌ന എന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിന് സമം; വിവാദ പരാമര്‍ശവുമായി നന്ദമുരി ബാലകൃഷ്ണ
വിവാദ പരമാര്‍ശങ്ങളുടെ പേരില്‍ ശ്രദ്ധ നേടാറുള്ള താരങ്ങളില്‍ ഒരാളാണ് തെലുങ്ക് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നന്ദമുരി ബാലകൃഷ്ണ. എ.ആര്‍ റഹ്മാന്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നാണ് ബാലകൃഷണയുടെ പുതിയ പരാമര്‍ശം. കൂടാതെ ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരത്തെ താരം അപമാനിക്കുകയും ചെയ്തു.

'ഈ അവാര്‍ഡുകളെല്ലാം എന്റെ കാലിന് തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡും. എ.ആര്‍ റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല.'

'ഭാരതരത്‌ന ഒക്കെ എന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു സമം. എന്റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം' എന്നാണ് ബാലകൃഷണയുടെ വാക്കുകള്‍. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണുമായി സ്വയം താരതമ്യപ്പെടുത്തുകയും ചെയ്തു.

വര്‍ഷങ്ങളായി ഷൂട്ടിംഗ് നീട്ടുന്ന ജെയിംസ് കാമറൂണില്‍ നിന്ന് വ്യത്യസ്തമായി തന്റെ ഷൂട്ടിംഗ് വേഗത്തില്‍ തീര്‍ക്കാന്‍ ആഗ്രഹിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനും കൂടുതല്‍ ഹിറ്റുകള്‍ നേടാനാകുമെന്നും വിശ്വസിക്കുന്നു. അതാണ് തന്റെ പ്രവര്‍ത്തന രീതി എന്നാണ് ബാലകൃഷ്ണ പറയുന്നത്.

Other News in this category4malayalees Recommends