ദുബൈ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു

ദുബൈ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു
ദുബൈ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ യാത്രക്കാരുമായി പറക്കാന്‍ ശ്രമിക്കവെ റണ്‍വേയിലാണ് സംഭവം. ഫ്‌ളൈദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ആളപായമില്ല. കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലേക് പോവുകയായിരുന്ന ഫ്‌ലൈദുബൈ Fz1461 വിമാനത്തിന്റെ ചിറകാണ് റണ്‍വേക്ക് അടുത്ത് കിടന്ന ഗള്‍ഫ് എയര്‍ വിമാനത്തിന്റ ചിറകില്‍ തട്ടിയത്. ഫ്‌ളൈദുബൈ വിമാനം ഇതോടെ യാത്രഅവസാനിപ്പിച്ചു യാത്രക്കാരെ ഇറക്കി. ഇവര്‍ക്ക് മറ്റൊരു വിമാനത്തില്‍ സൗകര്യം ഏര്‍പ്പെടുത്തും. റണ്‍വേ രണ്ടുമണിക്കൂര്‍ താല്കാലികമായി അടച്ചത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു

Other News in this category4malayalees Recommends