കാനഡയിലേക്ക് കുടിയേറ്റത്തിനായി കാത്തിരിക്കുന്ന നിരവധി പെര്‍മനന്റ് റെസിഡന്റുമാര്‍ കടുത്ത അനിശ്ചിതത്വത്തില്‍; 2020ല്‍ കോവിഡ് കാരണമുള്ള യാത്രാനിയന്ത്രണങ്ങളാല്‍ കുടിയേറ്റം 22 വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും താഴ്ന്നു; പ്രതിസന്ധിയിലായവരില്‍ നിരവധി ഇന്ത്യക്കാര്‍

കാനഡയിലേക്ക് കുടിയേറ്റത്തിനായി കാത്തിരിക്കുന്ന നിരവധി പെര്‍മനന്റ് റെസിഡന്റുമാര്‍ കടുത്ത  അനിശ്ചിതത്വത്തില്‍; 2020ല്‍ കോവിഡ് കാരണമുള്ള യാത്രാനിയന്ത്രണങ്ങളാല്‍ കുടിയേറ്റം 22 വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും താഴ്ന്നു; പ്രതിസന്ധിയിലായവരില്‍ നിരവധി ഇന്ത്യക്കാര്‍

കാനഡയിലേക്ക് കുടിയേറ്റത്തിനായി കാത്തിരിക്കുന്ന നിരവധി പെര്‍മനന്റ് റെസിഡന്റുമാര്‍ കടുത്ത അനിശ്ചിതത്വത്തിലായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.കോവിഡ് കാരണമേര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം 22 വര്‍ഷങ്ങള്‍ക്കിടെ കാനഡ ഏറ്റവും കുറഞ്ഞ അളവില്‍ കുടിയേറ്റക്കാരെ പ്രവേശിപ്പിച്ച വര്‍ഷവുമായിരുന്നു 2020.ഇത്തരത്തില്‍ കാനഡയിലേക്കുള്ള കുടിയേറ്റ അവസരം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന് നിരാശരാവുന്നവരില്‍ നല്ലൊരു ശതമാനം ഇന്ത്യക്കാരാണ്. ഇത്തരക്കാരിലൊരാളാണ് ബംഗളുരുവിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ 28 കാരന്‍ ആശ്രയ് കോവി.


കോവിഡ് കാരണമുള്ള യാത്രാ നിയന്ത്രണങ്ങളാല്‍ കാനഡയിലേക്ക് പ്രവേശിക്കുന്നതിനുള്ള തങ്ങളുടെ രേഖകളുടെ കാലാവധി അവസാനിച്ച 23,000 പേരിലൊരാളാണ് ആശ്രയ്. ഇത് തങ്ങള്‍ക്ക് കടുത്ത നിരാശയുണ്ടാക്കുന്നുവെന്നാണ് ആശ്രയ് പരിതപിക്കുന്നത് . കാനഡയിലെത്തി ഒട്ടാവയില്‍ സെറ്റില്‍ ചെയ്യാനുള്ള തന്റെ സ്വപ്‌നങ്ങളാണ് തകര്‍ന്നിരിക്കുന്നതെന്നും ആശ്രയ് എടുത്ത് കാട്ടുന്നു. തന്റെ കണ്‍ഫര്‍മേഷന്‍ ഓഫ് പെര്‍മനന്റ് റെസിഡന്‍സി (സിഒപിആര്‍) ജൂണ്‍ ആദ്യം കാലഹരണപ്പെട്ടതിനെ തുടര്‍ന്ന് തന്റെ കനേഡിയന്‍ സ്വപ്‌നം തകര്‍ന്നുവെന്നും ആശ്രയ് പറയുന്നു.

കഴിഞ്ഞ വര്‍ഷം കാനഡ 1,84,000 കുടിയേറ്റക്കാരെയായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. 1998ന് ശേഷം രാജ്യത്തേക്ക് ഏറ്റവും കുറവ് കുടിയേറ്റക്കാരെത്തിയ വര്‍ഷവുമായിരുന്നു 2020. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തേക്ക് നാല് ലക്ഷത്തോളം കുടിയേറ്റക്കാരെയെത്തിക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഫെഡറല്‍ സര്‍ക്കാര്‍ കോവിഡ് 19 നിയന്ത്രണങ്ങളില്‍ ചിലത് എടുത്ത് മാറ്റിയതിനെ തുടര്‍ന്ന് സാധുതയുള്ള സിഒപിആര്‍ ഉള്ളവര്‍ക്ക് കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. രാജ്യത്തെ കുടിയേറ്റത്തില്‍ 2020ല്‍ കാര്യമായ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. ഇതിനെ തുടര്‍ന്ന് ആശ്രയ്‌നെ പോലുള്ളവര്‍ക്ക് വീണ്ടും സിഒപിആറിന് അപേക്ഷിക്കാനുള്ള അവസരവും ഫെഡറല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends