കാനഡയില്‍ കോവിഡ് നാലാം തരംഗമുണ്ടാകുമെങ്കിലും ഗുരുതരാവസ്ഥയേറില്ലെന്ന് സയന്റിസ്റ്റുകള്‍; വാക്‌സിന്‍ തീര്‍ത്ത പ്രതിരോധത്താല്‍ നാലാം തരംഗം അപകടം സൃഷ്ടിക്കില്ല; ഡെല്‍റ്റാ വേരിയന്റ് പടരുന്നതും സ്‌കൂളുകളും അതിര്‍ത്തികളും തുറന്നതും ആശങ്കയേറ്റുന്നു

കാനഡയില്‍ കോവിഡ് നാലാം തരംഗമുണ്ടാകുമെങ്കിലും ഗുരുതരാവസ്ഥയേറില്ലെന്ന് സയന്റിസ്റ്റുകള്‍; വാക്‌സിന്‍ തീര്‍ത്ത പ്രതിരോധത്താല്‍ നാലാം തരംഗം അപകടം സൃഷ്ടിക്കില്ല; ഡെല്‍റ്റാ വേരിയന്റ് പടരുന്നതും സ്‌കൂളുകളും അതിര്‍ത്തികളും തുറന്നതും ആശങ്കയേറ്റുന്നു

കാനഡയില്‍ കോവിഡ് നാലാം തരംഗമുണ്ടാകുമെങ്കിലും അതിന്റെ ഗുരുതരാവസ്ഥയേറില്ലെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് സയന്റിസ്റ്റുകള്‍ രംഗത്തെത്തി. എന്നാല്‍ രാജ്യം ഇപ്പോഴും മഹാമാരിയില്‍ നിന്ന് രക്ഷപ്പെട്ടില്ലെന്ന് ഏവരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു. വാക്‌സിനെടുക്കാത്ത കാനഡക്കാരില്‍ ഡെല്‍റ്റ വേരിയന്റ് പടരുന്നതും സ്‌കൂളുകളും അതിര്‍ത്തികളും തുറന്നതും രാജ്യത്ത് വീണ്ടും കോവിഡ് ഭീഷണി വര്‍ധിപ്പിച്ചിട്ടുണ്ട്.


എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യത്ത് നാലാം തരംഗം രൂക്ഷമാകില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. മുമ്പത്തെ തരംഗങ്ങളിലേക്കാള്‍ കാനഡയക്ക് നാലാം തരംഗത്തെ നേരിടാന്‍ സാധിക്കുമെന്നാണ് കനേഡിയന്‍ ഇമ്യൂണോളജിസ്റ്റുകള്‍, വൈറോളജിസ്റ്റുകള്‍, ഇന്‍ഫെക്ഷ്യസ് ഡീസീസ് സ്‌പെഷ്യലിസ്റ്റുകള്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ തീര്‍ത്ത പ്രതിരോധവും വാക്‌സിന്‍ സ്വീകരിക്കാനുള്ള കാനഡക്കാരുടെ സന്നദ്ധതയും മൂലം നാലാം തരംഗത്തെ രാജ്യത്തിന് ഫലപ്രദമായി നേരിടാന്‍ സാധിക്കുമെന്നാണ് സയന്റിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നിരക്കിന്റെ വേഗത കുറഞ്ഞത് മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ ശക്തി കുറച്ചുവെന്ന ആശങ്ക ശക്തമാണ്. ഇതിന് പുറമെ വാക്‌സിനെടുക്കാത്ത മില്യണ്‍ കണക്കിന് കുട്ടികള്‍ സ്‌കൂളുകളിലേക്ക് തിരിച്ചെത്തിയതും രോഗഭീഷണിയേറ്റിയിട്ടുണ്ട്. ഇതിനാല്‍ രാജ്യത്ത് കേസുകള്‍ വരും നാളുകളിലേറുമെന്നാണ് ഹാമില്‍ട്ടണിലെ മാക് മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഇമ്മ്യൂണോളജി പ്രഫസറായ മാത്യൂ മില്ലെര്‍ മുന്നറിയിപ്പേകുന്നത്.


Other News in this category4malayalees Recommends