വിദേശത്ത് നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ എത്താം

വിദേശത്ത് നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ എത്താം
കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ നിര്‍ത്തി വെച്ചിരിക്കുന്ന വിദേശത്തു നിന്ന് വരുന്നവര്‍ക്കുള്ള ഉംറ തീര്‍ത്ഥാടനം ഓഗസ്റ്റ് 10 മുതല്‍ പുനരാരംഭിക്കും. ഹിജ്‌റ വര്‍ഷാരംഭമായ മുഹറം ഒന്ന് ഓഗസ്റ്റ് 10നാണ്. അന്ന് മുതല്‍ വിദേശത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാനായി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സൗദി അധികൃതര്‍ അറിയിച്ചു.

നിലവില്‍ സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്നൊഴികെ മറ്റു രാജ്യങ്ങളില്‍ നിന്നും നേരിട്ട് ഉംറ വിസയില്‍ സൗദിയിലെത്താം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച ഉംറ സര്‍വീസ് സ്ഥാപനങ്ങള്‍ മുഖേനയാണ് ഉംറക്കെത്തേണ്ടത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാവിലക്കുള്ള ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസങ്ങള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടാവൂ. 18 വയസ് പൂര്‍ത്തിയായവര്‍ക്കും സൗദി അംഗീകരിച്ച വാക്‌സിനുകളില്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ക്കുമായിരിക്കും അനുമതി.



Other News in this category



4malayalees Recommends