കാനഡയില്‍ കോവിഡ് 19 വാക്‌സിന്റെ ഒറ്റ ഡോസ് പോലും സ്വീകരിക്കാത്തവര്‍ ആറ് മില്യണിലധികം പേര്‍; പലവിധ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരേറുന്നതിനാല്‍ കോവിഡ് പ്രതിരോധം താളം തെറ്റുന്നുവെന്ന മുന്നറിയിപ്പുമായി എക്‌സ്പര്‍ട്ടുകള്‍

കാനഡയില്‍ കോവിഡ് 19 വാക്‌സിന്റെ ഒറ്റ ഡോസ് പോലും സ്വീകരിക്കാത്തവര്‍ ആറ് മില്യണിലധികം പേര്‍; പലവിധ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരേറുന്നതിനാല്‍ കോവിഡ് പ്രതിരോധം താളം തെറ്റുന്നുവെന്ന മുന്നറിയിപ്പുമായി എക്‌സ്പര്‍ട്ടുകള്‍
കാനഡയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും രാജ്യത്ത് നിരവധി പേര്‍ പലവിധ കാരണങ്ങളാല്‍ ഇപ്പോഴും വാക്‌സിനെടുത്തിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരില്‍ 80 ശതമാനം പേര്‍ക്കും വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. മറ്റ് നിരവധി രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാനഡ ഇക്കാര്യത്തില്‍ എടുത്ത് പറയാവുന്ന തരത്തിലുള്ള പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്.

എന്നാല്‍ രാജ്യത്തെ ആറ് മില്യണിലധികം പേര്‍ ഇപ്പോഴും വാക്‌സിന്റെ ഒരു ഡോസ് പോലും സ്വീകരിച്ചിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന കണക്കും ഇതിനൊപ്പം പുറത്ത് വന്നിട്ടുണ്ട്. ഇത് കോവിഡിനെതിരെ ഹെര്‍ഡ് ഇമ്യൂണിറ്റി തീര്‍ക്കുന്നതില്‍ മുഖ്യ തടസമായി വര്‍ത്തിക്കുന്നുവെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. ഇതിനാല്‍ ഇത്തരക്കാരെ കൂടി വാക്‌സിനെടുപ്പിക്കുന്നതിനായി വാക്‌സിനേഷന്‍ പ്രോഗ്രാമിന് കൂടുതല്‍ പബ്ലിസിറ്റി കൊടുത്തേ മതിയാകൂ എന്നാണ് എക്‌സ്പര്‍ട്ടുകള്‍ നിര്‍ദേശിക്കുന്നത്.

ഇത്തരത്തില്‍ ശേഷിക്കുന്നവരെ കൂടി വാക്‌സിനേറ്റ് ചെയ്യുന്നതിലൂടെ മാത്രമേ രാജ്യത്ത് വര്‍ധിച്ച് വരുന്ന കോവിഡ് കേസുകളെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകള്‍ നിര്‍ദേശിക്കുന്നു. ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ നിലവില്‍ നിലച്ച മട്ടാണുള്ളത്. നിലവില്‍ ദിനം പ്രതി 50,000ത്തില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ച് വരുന്നത്. കഴിഞ്ഞ മാസം ഇത് 1,85,000 പേരായിരുന്നുവെന്നറിയുമ്പോഴാണ് ഇക്കാര്യത്തിലുളള താഴ്ച വ്യക്തമാകുന്നത്. രണ്ട് ഡോസുകളും രാജ്യവ്യാപകമായി യഥേഷ്ടം ലഭ്യമാകുമ്പോഴാണ് നിരവധി പേര്‍ ഇപ്പോഴും പലവിധ കാരണങ്ങളാല്‍ വാക്‌സിനോട് മുഖം തിരിക്കുന്നത്.

Other News in this category



4malayalees Recommends