മീരബായ് ചാനുവിന്റെ ഭാരോദ്വഹനത്തിലെ വെള്ളി ചിലപ്പോള്‍ സ്വര്‍ണം ആയേക്കും; സ്വര്‍ണം നേടിയ ചാനീസ് താരത്തിന് ഉത്തേജക മരുന്ന് പരിശോധന

മീരബായ് ചാനുവിന്റെ ഭാരോദ്വഹനത്തിലെ വെള്ളി ചിലപ്പോള്‍ സ്വര്‍ണം ആയേക്കും; സ്വര്‍ണം നേടിയ ചാനീസ് താരത്തിന് ഉത്തേജക മരുന്ന് പരിശോധന
ഇന്ത്യയ്ക്ക് അഭിമാനമായി ടോക്യോ ഒളിംപിക്‌സില്‍ ആദ്യമെഡല്‍ നേടിയ മീരബായ് ചാനുവിന്റെ വെള്ളി സ്വര്‍ണമായേക്കും. ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗവിന് ഉത്തേജകമരുന്ന് പരിശോധന നടത്തിയിരിക്കുകയാണ്. പരിശോധനയില്‍ താരം പരാജയപ്പെട്ടാല്‍ ചാനുവിന് സ്വര്‍ണം ലഭിക്കും.

ഷിഹൂയി ഹൗവിനോട് നാട്ടിലേക്ക് തിരിച്ചുപോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും വാര്‍ത്താ ഏജന്‍സി ആയ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാരോദ്വാഹനം 49 കിലോഗ്രാം വിഭാഗത്തില്‍ 210 കിലോഗ്രാം ഉയര്‍ത്തി ഒളിമ്പിക് റെക്കോഡോടെയാണ് ചൈനീസ് താരം സ്വര്‍ണം നേടിയത്. സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയുമായി ആകെ 202 കിലോഗ്രാമാണ് മീരാബായ് ചാനു ഉയര്‍ത്തിയത്. 194 കിലോഗ്രാമുമായി ഇന്‍ഡൊനീഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്.

2000ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വാഹനത്തില്‍ ഒളിംപിക് മെഡല്‍ സ്വന്തമാക്കുന്നത്.

Other News in this category



4malayalees Recommends