ഓസ്‌ട്രേലിയയില്‍ വീണ്ടും കോവിഡ് കേസുകള്‍ പെരുകുന്നു; നിലവില്‍ 2000ത്തില്‍ അധികം ആക്ടീവ് കേസുകള്‍; എന്‍എസ്ഡബ്ല്യൂവില്‍ പുതിയ 145 പ്രാദേശിക കോവിഡ് കേസുകളും വിക്ടോറിയയില്‍ 190 ആക്ടീവ് കേസുകളും; ഇപ്പോഴും വാക്‌സിനോട് മുഖം തിരിക്കുന്നവരേറെ

ഓസ്‌ട്രേലിയയില്‍ വീണ്ടും കോവിഡ് കേസുകള്‍ പെരുകുന്നു; നിലവില്‍ 2000ത്തില്‍ അധികം ആക്ടീവ് കേസുകള്‍; എന്‍എസ്ഡബ്ല്യൂവില്‍ പുതിയ 145 പ്രാദേശിക കോവിഡ് കേസുകളും വിക്ടോറിയയില്‍ 190 ആക്ടീവ് കേസുകളും; ഇപ്പോഴും വാക്‌സിനോട് മുഖം തിരിക്കുന്നവരേറെ

ഓസ്‌ട്രേലിയയില്‍ വീണ്ടും കോവിഡ് കേസുകള്‍ പെരുകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകള്‍ നിലവില്‍ 2000 കവിഞ്ഞിരിക്കുകയാണ്. ഫെഡറല്‍ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഓസ്ട്രേലിയയില്‍ 2117 കൊവിഡ് കേസുകളാണ് നിലവില്‍ സജീവമായിട്ടുള്ളത്.രാജ്യത്തെ വിവിധ സ്‌റ്റേറ്റുകളില്‍ പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച് കൊണ്ടിരിക്കുന്നുണ്ട്.


ഇത് പ്രകാരം ന്യൂ സൗത്ത് വെയില്‍സില്‍ 145 പുതിയ പ്രാദേശിക കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ അധികം കേസുകളുണ്ടായിരുന്ന ഫയര്‍ഫീല്‍ഡില്‍ നിലവില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം സ്റ്റേറ്റില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇത് പ്രകാരം സ്റ്റേറ്റില്‍ 60ല്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് വരും ദിനങ്ങളില്‍ ഫാര്‍മസികള്‍ വഴി ആസ്ട്രസെനക വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസറായ ഡോ. കെറി ചാന്റ് പറയുന്നത്.

വിക്ടോറിയയില്‍ പുതുതായി 11 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ രേഖപ്പെടുത്തിയ കേസുകളുമായി ബന്ധപ്പെട്ടുള്ള കേസുകളാണിപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. നിലവില്‍ സ്‌റ്റേറ്റില്‍ 190 ആക്ടീവ് കേസുകളാണുള്ളത്. സ്‌റ്റേറ്റിലെ കോവിഡ് ലോക്ക്ഡൗണ്‍ ഈ മാസം 27ന് അവസാനിക്കാന്‍ പോവുകയാണ്. പക്ഷേ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. രാജ്യത്ത് വാക്‌സിനേഷന്‍ പുരോഗതിക്കുന്നുണ്ടെങ്കിലും ഇപ്പോഴും വാക്‌സിനോട് മുഖം തിരിക്കുന്നവരേറെയുണ്ടെന്നും ഇത് ആരോഗ്യകരമായ പ്രവണതയല്ലെന്നുമാണ് അധികൃതര്‍ മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends