എന്‍എസ്ഡബ്ല്യൂവില്‍ ഫൈസര്‍ വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള മൂന്നാഴ്ചയില്‍ നിന്നും ആറാഴ്ചയാക്കി; ലക്ഷ്യം നിലവില്‍ രോഗമേറുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കല്‍;സ്‌റ്റേറ്റിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കും

എന്‍എസ്ഡബ്ല്യൂവില്‍ ഫൈസര്‍ വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള മൂന്നാഴ്ചയില്‍ നിന്നും ആറാഴ്ചയാക്കി; ലക്ഷ്യം നിലവില്‍ രോഗമേറുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കല്‍;സ്‌റ്റേറ്റിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കും
കോവിഡ് 19 വാക്‌സിനേഷനില്‍ നിര്‍ണായക നയംമാറ്റവുമായി എന്‍എസ്ഡബ്ല്യൂ രംഗത്തെത്തി. ഇത് പ്രകാരം സ്റ്റേറ്റില്‍ ഫൈസര്‍ വാക്‌സിനുകളുടെ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചിരിക്കുകയാണ്. അതായത് ആദ്യ ഡോസ് ലഭിച്ച് ആറാഴ്ചക്ക് ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് നല്‍കുന്നത്. നാഷണല്‍ കാബിനറ്റ് യോഗത്തിന് ശേഷം പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

സ്റ്റേറ്റില്‍ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് കോവിഡ് വാക്‌സിനെത്തിക്കാനാണ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇത്തരത്തില്‍ വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ സ്റ്റേറ്റിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കണമെന്ന എന്‍എസ്ഡബ്ല്യൂ പ്രീമിയര്‍ ഗ്ലാഡിസിന്റെ ആവശ്യത്തെ മറ്റ് സ്റ്റേറ്റുകളിലെ പ്രീമിയര്‍മാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പരിഗണിക്കപ്പെട്ടില്ല.

ഇതിനെ തുടര്‍ന്നാണ് എന്‍എസ്ഡബ്ല്യൂവില്‍ വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിച്ച് വാക്‌സിന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം ഫൈസറിന്റെ ആദ്യ ഡോസിന് ശേഷം ആറാഴ്ച കഴിഞ്ഞാവും സ്‌റ്റേറ്റില്‍ രണ്ടാം ഡോസ് നല്‍കുന്നത്. ഇതിന് മുമ്പ് മൂന്നാഴ്ചയായിരുന്നു വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള. നിലവിലെ സാഹചര്യത്തില്‍ എന്‍എസ്ഡബ്ല്യൂവിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മോറിസന്‍ ഉറപ്പേകുന്നു.

Other News in this category



4malayalees Recommends