യുഎസ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളോട് കൂടുതല്‍ ഉദാരനിലപാട് പുലര്‍ത്താനൊരുങ്ങുന്നു; ഫാള്‍ 2021 ടേമില്‍ ചേരാനൊരുങ്ങുന്ന നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ വര്‍ധിച്ചു; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടില്‍ നിന്നുള്ള ആരോഗ്യകരമായ വ്യതിചലനം

യുഎസ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളോട് കൂടുതല്‍ ഉദാരനിലപാട് പുലര്‍ത്താനൊരുങ്ങുന്നു;  ഫാള്‍ 2021 ടേമില്‍ ചേരാനൊരുങ്ങുന്ന നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ വര്‍ധിച്ചു; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടില്‍ നിന്നുള്ള ആരോഗ്യകരമായ വ്യതിചലനം

യുഎസ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ കൂടുതല്‍ സ്വാഗതം ചെയ്യുന്ന നിലപാട് പുലര്‍ത്താനൊരുങ്ങുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നു. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ആന്‍ഡ് എഡ്യുക്കേഷനും ദി ബൈഡന്‍-ഹാരിസ് അഡ്മിനിസ്‌ട്രേഷനുമാണ് ഇത് സംബന്ധിച്ച സൂചനകള്‍ തിങ്കളാഴ്ച പുറത്ത് വിട്ടിരിക്കുന്നത്. യുഎസിലെ യൂണിവേഴ്‌സിറ്റികളില്‍ ഫാള്‍ 2021 ടേമില്‍ ചേരാനൊരുങ്ങുന്ന നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത പ്രതീക്ഷയേകുന്ന നീക്കമാണ് യുഎസ് സര്‍ക്കാരെടുത്തിരിക്കുന്നത്.


സ്റ്റുഡന്റ്‌സ്, റിസര്‍ച്ചര്‍മാര്‍, സ്‌കോളേര്‍സ്, എഡ്യുക്കേറ്റേര്‍സ്,തുടങ്ങിയവരെ മറ്റ് രാജ്യങ്ങളുമായി കൈമാറ്റം ചെയ്യാനുള്ള നീക്കത്തിലൂടെ യുഎസും മറ്റു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുമെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ആന്‍ഡ് എഡ്യുക്കേഷനും ബൈഡന്‍ ഭരണകൂടവും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കിയിരിക്കുന്നത്. ഇതൊരു വ്യാപകമായ അന്താരാഷ്ട്ര പരിശ്രമമാണെന്നും ഈ പ്രസ്താവന വെളിപ്പെടുത്തുന്നു.

ട്രംപ് ഭരണകൂട കാലത്ത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളടക്കമുള്ള കുടിയേറ്റക്കാരോട് കര്‍ക്കശ നിലപാട് പുലര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ത്യക്കാരടക്കമുള്ള നിരവധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുഎസ് വിട്ട് പോയിരുന്നു. ചിലര്‍ യുഎസിന് പകരം മറ്റ് രാജ്യങ്ങളില്‍ പഠിക്കാന്‍ പോകാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. യുഎസിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകളിലൊന്നാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുഎസില്‍ ചെലവഴിക്കുന്ന തുക. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ യുഎസ് വിട്ട ്‌പോകാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഈ വകയിലുള്ള വരുമാനത്തില്‍ കടുത്ത ഇടിവുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുഎസ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളോട് കൂടുതല്‍ ഉദാരമായ നിലപാടുമായി യുഎസ് രംഗത്തെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends