അബുദാബിയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

അബുദാബിയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം
അബുദാബിയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം. മുസഫ വ്യവസായ മേഖലയില്‍ കെട്ടിട നിര്‍മാണ സാമഗ്രികളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപടര്‍ന്നു പിടിച്ചത്.

തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമില്ല. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം വെയര്‍ഹൗസിന് സമീപപ്രദേശങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് തീപിടിത്തം നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതോടെ അഗ്‌നിശമനസേനയും ആംബുലന്‍സും സ്ഥലത്തെത്തുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Other News in this category4malayalees Recommends