ആഗസ്റ്റ് ഒന്നുമുതല്‍ സൗദിയില്‍ പുറത്തിറങ്ങാന്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധം

ആഗസ്റ്റ് ഒന്നുമുതല്‍ സൗദിയില്‍ പുറത്തിറങ്ങാന്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധം
ആഗസ്റ്റ് ഒന്നുമുതല്‍ സൗദിയില്‍ പുറത്തിറങ്ങുന്നതിന് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാകും. പൊതു ഇടങ്ങളില്‍ സഞ്ചരിക്കുന്നതിനും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനും ആപ്ലിക്കേഷനിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. അതേസമയം, സൗദിയിലെത്തിയിട്ടും നാട്ടില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ചത് ആപ്പില്‍ തെളിയാത്തത് പ്രവാസികള്‍ക്കു തിരിച്ചടിയായേക്കും. പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് പ്രതിരോധശേഷി ആര്‍ജിച്ചുവെന്ന സ്റ്റാറ്റസ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രാബല്യത്തിലാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്.

ആഗസ്റ്റ് ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മാസങ്ങള്‍ക്കു മുന്‍പുതന്നെ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പൊതു ഇടങ്ങളില്‍ സഞ്ചരിക്കുന്നതിനും മാളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനും തവക്കല്‍ക്കനയിലെ സ്റ്റാറ്റസ് നിര്‍ബന്ധമാകും.

Other News in this category



4malayalees Recommends