ന്യൂ സൗത്ത് വെയില്‍സില്‍ പ്രതിദിന കൊവിഡ്ബാധ പുതിയ റെക്കോര്‍ഡിലെത്തി; പുതുതായി 172 രോഗികള്‍ കൂടി; സ്‌റ്റേറ്റില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്‌സിഡ്‌നിയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കോവിഡ് ബാധ

ന്യൂ സൗത്ത് വെയില്‍സില്‍ പ്രതിദിന കൊവിഡ്ബാധ പുതിയ റെക്കോര്‍ഡിലെത്തി; പുതുതായി 172 രോഗികള്‍ കൂടി;  സ്‌റ്റേറ്റില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്‌സിഡ്‌നിയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കോവിഡ് ബാധ
കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ന്യൂ സൗത്ത് വെയില്‍സില്‍ പ്രതിദിന കൊവിഡ്ബാധ പുതിയ റെക്കോര്‍ഡിലെത്തിയെന്ന് റിപ്പോര്‍ട്ട്.സ്‌റ്റേറ്റില്‍ പുതുതായി 172 രോഗികള്‍ കൂടിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌റ്റേറ്റില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ലോക്ക്ഡൗണിനിടെയും സിഡ്‌നിയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കോവിഡ് ബാധ പടരുന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കുന്നത്.

പുതിയ 172 രോഗികളില്‍ കോവിഡ് ബാധിച്ചിട്ടും സമൂഹവുമായി യാതൊരു നിയന്ത്രണവുമില്ലാതെ ഇടപഴകിയിരുന്നുവെന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കുന്നതെന്നാണ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ പറയുന്നത്.കോവിഡിനെ നിയന്ത്രിക്കുന്നതിനുള്ള ലോക്ക്ഡൗണിനിടെയും സിഡ്‌നിയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കോവിഡ് വൈറസ്ബാധ പടരുന്നതിനാല്‍ ജാഗ്രത വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പുണ്ട്.

സിഡ്‌നിയിലെ മൂന്നു കുടുംബങ്ങളിലുള്ള ആറു പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ബ്ലാക്ക്ടൗണിലെ ഒരു അപ്പാര്‍ട്ടമെന്റ് സമുച്ചയം ലോക്ക്ഡൗണ്‍ ചെയ്തിട്ടുണ്ട്.50ല്‍ അധികം അപ്പാര്‍ട്ട്‌മെന്റുകളുളള അഞ്ചു നില സമുച്ചയമാണ് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണിന് വിധേയമാക്കിയിരിക്കുന്നത്. ഡെവിറ്റ് സ്ട്രീറ്റിലുള്ള ഇവോള്‍വ് ഹൗസിംഗിന്റെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ ജീവിക്കുന്ന എല്ലാവരും കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കത്തിലായവരാണെന്നാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പേകുന്നത്.

ഈ അപ്പാര്‍ട്ട്‌മെന്റ് അടച്ചതിനാല്‍ ഇവിടേക്കുള്ള ആഹാരപദാര്‍ത്ഥങ്ങളും മറ്റ് അവശ്യവസ്തുക്കളും ഗവണ്‍മെന്റ് തന്നെ എത്തിക്കുമെന്നും പശ്ചിമസിഡ്‌നി ലോക്കല്‍ ഹെല്‍ത്ത് ഡിസ്ട്രിക്ട് അധികൃതര്‍ ഉറപ്പേകുന്നു. സ്റ്റേറ്റില്‍ മഹാമാരി ബാധിച്ച് നിലവില്‍ 169 പേരാണ് ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇക്കൂട്ടത്തില്‍ 46 പേരാണ് തീവ്രപരിചരണവിഭാഗത്തിലുള്ളത്.

Other News in this category4malayalees Recommends