വിക്ടോറിയയിലെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നു; രണ്ടാഴ്ചത്തെ നീണ്ട അടച്ച് പൂട്ടല്‍ അവസാനിച്ചാലും 14 ദിവസം കൂടി ചില നിയന്ത്രണങ്ങളുണ്ടാകും; മാസ്‌ക് നിബന്ധന തുടരുമെങ്കിലും സ്‌കൂളുകളും റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും ജിമ്മുകളും തുറക്കും

വിക്ടോറിയയിലെ ലോക്ക്ഡൗണ്‍  പിന്‍വലിക്കുന്നു;  രണ്ടാഴ്ചത്തെ നീണ്ട അടച്ച് പൂട്ടല്‍ അവസാനിച്ചാലും 14 ദിവസം കൂടി ചില നിയന്ത്രണങ്ങളുണ്ടാകും; മാസ്‌ക് നിബന്ധന തുടരുമെങ്കിലും സ്‌കൂളുകളും റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും ജിമ്മുകളും തുറക്കും
വിക്ടോറിയക്കാര്‍ ആശ്വാസമേകിക്കൊണ്ട് രണ്ടാഴ്ച നീണ്ട് നിന്ന ലോക്ക്ഡൗണ്‍ ഇന്ന് (ചൊവ്വാഴ്ച) അര്‍ധരാത്രി പിന്‍വലിക്കുന്നു. എന്നാല്‍ ഇനി വരുന്ന 14 ദിവസങ്ങളിലും ചില നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് മാത്രമേ വിക്ടോറിയക്കാര്‍ക്ക് ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് പ്രകാരം മാസ്‌ക് നിബന്ധന അടക്കം ചില നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെങ്കിലും സ്‌കൂളുകളും റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും ജിമ്മുകളും തുറക്കുന്നതായിരിക്കും. സ്റ്റേറ്റില്‍ പുതിയ കോവിഡ് രോഗികളെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അടച്ച് പൂട്ടല്‍ അവസാനിപ്പിക്കുന്നുവെന്ന കാര്യം പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അടുത്ത രണ്ടാഴ്ച കാലം സ്റ്റേറ്റില്‍ വീടു സന്ദര്‍ശനത്തിനുള്ള വിലക്ക് നിലനില്‍ക്കുന്നതായിരിക്കും. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെ തുടര്‍ന്ന് സ്റ്റേറ്റിലെ വിദ്യാലയങ്ങള്‍ ബുധനാഴ്ച മുതല്‍ തുറക്കുന്നതായിരിക്കും. അടുത്ത 14 ദിവസങ്ങളില്‍ സ്റ്റേറ്റില്‍ അകത്തളങ്ങളിലും പുറത്തും മുഖാവരണം നിര്‍ബന്ധമായിരിക്കും. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെ തുടര്‍ന്ന് സ്റ്റേറ്റില്‍ അഞ്ചു കിലോമീറ്റര്‍ യാത്രാ നിയന്ത്രണം പൂര്‍ണമായും വേണ്ടെന്ന് വച്ചിട്ടുണ്ട്.

പുതിയ ഇളവുകളുടെ ഭാഗായി ചില്ലറ വില്‍പന മേഖല, ഹോസ്പിറ്റാലിറ്റി, ജിമ്മുകള്‍ എന്നിവക്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ അനുവാദം ലഭിക്കും. എന്നാല്‍ നാലു ചതുരശ്രമീറ്ററില്‍ ഒരാള്‍ എന്ന പരിധി ബാധകമായിരിക്കും. സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികള്‍ക്കും സ്‌കൂളുകളിലേക്ക് തിരിച്ചെത്താമെന്നത് വളരെ ആശ്വാസകരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ സാമൂഹിക കായികവിനോദങ്ങള്‍ പുനരാരംഭിക്കാനും അനുവാദം ലഭിക്കും.

Other News in this category



4malayalees Recommends