ഓസ്‌ട്രേലിയന്‍ സെന്‍സസ് ഓഗസ്റ്റ് 10ന്;ജനസംഖ്യാ കണക്കെടുപ്പില്‍ ഭാഗഭാക്കായില്ലെങ്കില്‍ ഫൈനടക്കേണ്ടി വരും; കുടിയേറ്റക്കാരുടെ വിശദാംശങ്ങള്‍ മനസിലാക്കാന്‍ സെന്‍സസില്‍ പ്രത്യേകം ചോദ്യങ്ങള്‍; സെന്‍സസ് ഫോം ലഭിച്ചവര്‍ക്ക് പൂരിപ്പിച്ച് തുടങ്ങാം

ഓസ്‌ട്രേലിയന്‍ സെന്‍സസ് ഓഗസ്റ്റ് 10ന്;ജനസംഖ്യാ കണക്കെടുപ്പില്‍ ഭാഗഭാക്കായില്ലെങ്കില്‍ ഫൈനടക്കേണ്ടി വരും; കുടിയേറ്റക്കാരുടെ വിശദാംശങ്ങള്‍ മനസിലാക്കാന്‍ സെന്‍സസില്‍ പ്രത്യേകം ചോദ്യങ്ങള്‍; സെന്‍സസ് ഫോം ലഭിച്ചവര്‍ക്ക്  പൂരിപ്പിച്ച് തുടങ്ങാം

ഓസ്‌ട്രേലിയയില്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും നടക്കാറുള്ള ജനസംഖ്യാ കണക്കെടുപ്പ് അഥവാ സെന്‍സസ് ഓഗസ്റ്റ് 10 ചൊവ്വാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ട്. സെന്‍സസ് രാവെന്നാണീ ദിവസം അറിയപ്പെടുന്നത്. രാജ്യത്തെ ജനസംഖ്യയുടെ വലിപ്പവും ഘടനയുമെല്ലാം മനസിലാക്കുന്നതിനുളള നിര്‍ണായക കണക്കെടുപ്പില്‍ പങ്കെടുക്കാത്തവരില്‍ നിന്ന് ഫൈനീടാക്കുമെന്ന് ഏവരും ഓര്‍ക്കുന്നത് നന്നായിരിക്കും. സെന്‍സസ് ഓഫ് പോപ്പുലേഷന്‍ ആന്റ് ഹൗസിംഗ് എന്നാണ് ഔദ്യോഗികമായി ഈ ജനസംഖ്യാ കണക്കെടുപ്പ് അറിയപ്പെടുന്നത്.


ഇതിന് മുമ്പത്തെ സെന്‍സസില്‍ അതായത് 2016ല്‍ സെന്‍സസ് വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത് വന്‍ വിവാദവും ബുദ്ധിമുട്ടുകളുമുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് മുഴുവനായും പുതുക്കിയ ഒരു കമ്പ്യൂട്ടര്‍ സംവിധാനത്തിലാണ് ഇപ്രാവശ്യം സെന്‍സസ് നടത്തുന്നത്. സെന്‍സസ് ഫോമില്‍ 60 ചോദ്യങ്ങളാണ് ഉണ്ടാവുക. സെന്‍സസില്‍ ഭാഗഭാക്കാകുന്നവരുടെ പ്രായം, ലിംഗം, വിവാഹിതരോ അല്ലയോ, വീട്ടിലെ അംഗങ്ങള്‍, ജോലി തുടങ്ങിയവയെ സംബന്ധിച്ച ചോദ്യങ്ങളായിരിക്കുമിവ.

ഇതിന് പുറമെ ഭാഷ, സംസ്‌കാരം എന്നിവയെ സംബന്ധിച്ച അന്വേഷണങ്ങളും സെന്‍സസിലെ ഒരു സുപ്രധാന ഭാഗമാണ്. ഓരോരുത്തരുടെയും സംസ്‌കാരത്തെ സംബന്ധിച്ച അനേകം ചോദ്യങ്ങള്‍ ഇതിലുണ്ടാകുമെന്നാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിലെ സെന്‍സസ് വിഭാഗം മേധാവി ക്രിസ് ലിബറി വ്യക്തമാക്കുന്നത്. അതായത് നിങ്ങള്‍ വീട്ടില്‍ ഏതു ഭാഷയാണ് സംസാരിക്കുന്നത്, എവിടെയാണ് ജനിച്ചത്, നിങ്ങളുടെ മാതാപിതാക്കള്‍ എവിടെ ജനിച്ചവരാണ് തുടങ്ങിയവ പോലുളള ചോദ്യങ്ങളിതില്‍ പെടും.

കുടിയേറ്റരാജ്യമായ ഓസ്‌ട്രേലിയയയുടെ ജനസംഖ്യ എങ്ങനെയാണ് രൂപപ്പെട്ടിരിക്കുന്നത് എന്ന കാര്യം വ്യക്തമായി അറിയുന്നതിനു വേണ്ടിയാണ് ഇത്തരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ഓസ്‌ട്രേലിയയില്‍ മലയാളികളുടെ എണ്ണം കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് എട്ടു മടങ്ങിലേറെ പെരുകിയത് സെന്‍സസിലൂടെയാണ് തെളിഞ്ഞത്. സെന്‍സസ് ഓഗസ്റ്റ് പത്തിനാണെങ്കിലും നിങ്ങളുടെ വീട്ടിലേക്കുള്ള പ്രത്യേക സെന്‍സ് നമ്പരും താല്‍ക്കാലിക പാസ്വേര്‍ഡും കിട്ടിയാല്‍ ഉടന്‍ തന്നെ സെന്‍സസ് ഫോം പൂരിപ്പിക്കാവുന്നതാണ്. ഓണ്‍ലൈനില്‍ സെന്‍സസ് പൂരിപ്പിക്കുന്നതാണ് ഉചിതമെങ്കിലും, അതിനു കഴിയില്ലെങ്കില്‍ പേപ്പര്‍ ഫോമിനായി ആവശ്യപ്പെടാന്‍ സൗകര്യമുണ്ട്.


Other News in this category



4malayalees Recommends