കാട്ടാനക്കൂട്ടത്തെ അനാവശ്യമായി പ്രകോപിപ്പിച്ച നാട്ടുകാരില്‍ ഒരാളെ ആന ചവിട്ടി കൊന്നു

കാട്ടാനക്കൂട്ടത്തെ അനാവശ്യമായി പ്രകോപിപ്പിച്ച നാട്ടുകാരില്‍ ഒരാളെ ആന ചവിട്ടി കൊന്നു
കാട്ടാനക്കൂട്ടത്തെ അനാവശ്യമായി പ്രകോപിപ്പിച്ച നാട്ടുകാരില്‍ ഒരാളെ ആന ചവിട്ടി കൊന്നു. പാസ്‌കല്‍ മുണ്ട എന്നയാളെയാണ് ആന ചവിട്ടിക്കൊന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുകയാണ്. വീഡിയോയില്‍ പര്‍പ്പിള്‍ നിറമുള്ള ടീഷര്‍ട്ട് ധരിച്ച ഒരാള്‍ കൈയിലുള്ള മഞ്ഞ ബാഗ് വീശി ആനകളെ പ്രകോപിപ്പിക്കുന്നതും കാണാം.

അപ്പര്‍ അസമിലെ നുമാഡിഗഡിലെ തേയില എസ്റ്റേറ്റിനു സമീപം ദേശീയപാത 39ല്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ശാന്തമായി റോഡു മുറിച്ചു കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ നാട്ടുകാര്‍ പ്രകോപിപ്പിക്കുകയായിരുന്നു. ആനക്കൂട്ടത്തെ ശല്യപ്പെടുത്തിയതോടെ ആനകളില്‍ ഒന്ന് റോഡില്‍ നില്‍ക്കുകയായിരുന്ന നാട്ടുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു.

നാട്ടുകാര്‍ ചിതറിയോടിയെങ്കിലും പാസ്‌കല്‍ മുണ്ട നിലത്തു വീഴുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആന ചവിട്ടി അരയ്ക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Other News in this category4malayalees Recommends