ആറു വയസുകാരിയുടെ ശരീരത്തില്‍ മുഴുവന്‍ ചൂരലിന് അടിയേറ്റ പാടുകള്‍ ; പഠിച്ചില്ലെന്ന പേരില്‍ ക്രൂര മര്‍ദ്ദനം ; പിതാവ് അറസ്റ്റില്‍

ആറു വയസുകാരിയുടെ ശരീരത്തില്‍ മുഴുവന്‍ ചൂരലിന് അടിയേറ്റ പാടുകള്‍ ; പഠിച്ചില്ലെന്ന പേരില്‍ ക്രൂര മര്‍ദ്ദനം ; പിതാവ് അറസ്റ്റില്‍
എറണാകുളം കൊച്ചി തോപ്പുംപടിയില്‍ ആറ് വയസുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദനം. സംഭവത്തില്‍ കുട്ടിയുടെ പിതാവ് സേവിയര്‍ റോജനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കെയര്‍ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ചൂരല്‍ കൊണ്ട് ദേഹമാകെ അടിയേറ്റ പാടുകളുണ്ട്. ചൂരല്‍ കൊണ്ട് കുട്ടിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.

നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്. കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍ ആയിരുന്നെന്നും വിവരം. ഇതേതുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇടക്കിടയ്ക്ക് കുഞ്ഞിനെ മര്‍ദിക്കുമായിരുന്നു.

വിദേശത്തേക്ക് പോകാന്‍ നീക്കം നടത്തിയിരുന്ന ആന്റണി രാജു കുട്ടിയെ കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് മര്‍ദനം കൂട്ടിയതെന്നും വിവരം. പഠിക്കുന്നില്ലെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം. പൊലീസ് ഇയാള്‍ക്ക് എതിരെ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റി.

Other News in this category



4malayalees Recommends