കുരുതി'യും ഒ.ടി.ടി റിലീസിന്; ഓണത്തിന് എത്തുന്നു

കുരുതി'യും ഒ.ടി.ടി റിലീസിന്; ഓണത്തിന് എത്തുന്നു
കോള്‍ഡ് കേസ് സിനിമയ്ക്ക് പിന്നാലെ പൃഥ്വിരാജിന്റെ 'കുരുതി'യും ഒ.ടി.ടി റിലീസിന്. ഓണം റിലീസായാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തുക. ഓഗസ്റ്റ് 11ന് കുരുതി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്ലൈനോടെയാണ് എത്തുന്നത്.

മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനീഷ് പള്ള്യാല്‍ തിരക്കഥ ഒരുക്കുന്നു.

അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും ഒരുക്കുന്നു. അഖിലേഷ് മോഹന്‍ ആണ് എഡിറ്റിംഗ്. മെയ് 13ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ തിയേറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ തീരുമാനം മാറ്റുകയായിരുന്നു.

Other News in this category4malayalees Recommends