ഡാന്‍സൊക്കെ കൊള്ളാം, അത് നിയമസഭയില്‍ വേണ്ട'; ശിവന്‍കുട്ടിയ്ക്ക് എതിരെ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ഡാന്‍സൊക്കെ കൊള്ളാം, അത് നിയമസഭയില്‍ വേണ്ട'; ശിവന്‍കുട്ടിയ്ക്ക് എതിരെ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
നിയസഭാ കയ്യാങ്കളിക്കേസില്‍ ആറ് എംഎല്‍എമാര്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ മന്ത്രി ശിവന്‍കുട്ടിയ്‌ക്കെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

'ഡാന്‍സൊക്കെ കൊള്ളാം, അത് നിയമസഭയില്‍ വേണ്ട', എന്നായിരുന്നു രാഹുലിന്റെ പരിഹാസം. കോടതി വിധി എതിരായ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് നിന്ന് വി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

അതേസമയം, അല്‍പ്പമെങ്കിലും മര്യാദയും മാന്യതയും ബാക്കിയുണ്ടെങ്കില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വിടി ബല്‍റാം ആവശ്യപ്പെട്ടു. വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമായിരിക്കുമെന്നായിരുന്നു തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാമിന്റെ പ്രതികരണം.

നിയമസഭയിലെ വസ്തുവകകള്‍ പൊതുമുതലല്ല, അത് തല്ലിത്തകര്‍ത്തതില്‍ ഒരു നഷ്ടവുമില്ല എന്ന് വാദിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേസ് നടത്തി സുപ്രീം കോടതിയില്‍ നിന്ന് വരെ ശക്തമായ തിരിച്ചടി നേരിട്ട് നാണം കെട്ടിരിക്കുകയാണ് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരെന്നും ബല്‍റാം പരിഹസിച്ചു.

Other News in this category4malayalees Recommends