യുഎസിനെ ലക്ഷ്യം വച്ച് നീങ്ങുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ കൊളംബിയന്‍ പോര്‍ട്ട് ടൗണില്‍ പെട്ട് കിടക്കുന്നു; പനാമ കടന്ന് യുഎസിലേക്ക് ബോട്ട് കാത്ത് കെട്ടിക്കിടക്കുന്നവര്‍ നെക്കോക്ലി മുനിസിപ്പാലിറ്റിയില്‍ ഉണ്ടാക്കുന്നത് വന്‍ പ്രതിസന്ധി

യുഎസിനെ ലക്ഷ്യം വച്ച് നീങ്ങുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ കൊളംബിയന്‍ പോര്‍ട്ട് ടൗണില്‍ പെട്ട് കിടക്കുന്നു; പനാമ കടന്ന് യുഎസിലേക്ക് ബോട്ട് കാത്ത് കെട്ടിക്കിടക്കുന്നവര്‍ നെക്കോക്ലി  മുനിസിപ്പാലിറ്റിയില്‍ ഉണ്ടാക്കുന്നത് വന്‍ പ്രതിസന്ധി

യുഎസിനെ ലക്ഷ്യം വച്ച് നീങ്ങുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ കൊളംബിയന്‍ പോര്‍ട്ട് ടൗണായ ഗള്‍ഫ് ഓഫ് ഉറാബയില്‍ അനിശ്ചിതത്വത്തില്‍ പെട്ട് കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പനാമ കടന്ന് യുഎസിലേക്ക് പോകാന്‍ ബോട്ട് കാത്ത് കിടക്കുന്നവരാണിവര്‍. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും യുഎസിനെ ലക്ഷ്യം വച്ച് നീങ്ങുന്ന കുടിയേറ്റക്കാരുടെ പ്രധാന ട്രാന്‍സിസ്റ്റ് പോയിന്റുകളിലൊന്നാണ് ഗള്‍ഫ് ഓഫ് ഉറാബ.


ഡാരിയന്‍ ഗാപ് എന്നറിയപ്പെടുന്ന ജംഗിള്‍ കോറിഡോറിലൂടെ പനാമ കടക്കാന്‍ ശ്രമിക്കുന്നവര്‍ ഇവിടെ തമ്പടിക്കാറുണ്ട്. നെക്കോക്ലി എന്ന മുനിസിപ്പാലിറ്റിയില്‍ ഇത്തരത്തില്‍ അനിയന്ത്രിതമായി കുടിയേറ്റക്കാരെത്തിയത് ഇവിടെ സമീപവാരങ്ങളിലായി കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പനാമയുടെ തെക്കന്‍ വനത്തിലേക്ക് ഗള്‍ഫിലൂടെ കുടിയേറ്റക്കാരെ കൊണ്ട് പോകുന്ന ലോക്കല്‍ ഷിപ്പിംഗ് കമ്പനിക്ക് നിലവില്‍ തടിച്ച് കൂടിയ കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും മുനിസിപ്പല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി ചൊവ്വാഴ്ച വ്യക്തമാക്കിയിരിക്കുന്നത്.

ഈ കമ്പനി പകല്‍ സമയങ്ങളില്‍ 700 മുതല്‍ 750 കുടിയേറ്റക്കാരെയാണ് അമേരിക്കയിലേക്ക് എത്തിക്കുന്നതെന്നും രാത്രി സമയങ്ങളില്‍ 1000 മുതല്‍ 1100 വരെ കുടിയേറ്റക്കാരെയും ഈ കമ്പനി യുഎസില്‍ എളുപ്പ മാര്‍ഗത്തിലൂടെ എത്തിക്കാറുണ്ടെന്നും ഹെഡ് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യൂണിറ്റായ സീസര്‍ സുനിഗ വെളിപ്പെടുത്തുന്നു. വെറും 45,000 മാത്രം ജനസംഖ്യയുള്ള ഈ മുനിസിപ്പാലിറ്റിയില്‍ 10,000 പേര്‍ ഇത്തരത്തില്‍ തമ്പടിച്ചിരിക്കുന്ന കുടിയേറ്റക്കാരാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ബോട്ടില്‍ കയറാന്‍ അവസരം ലഭിക്കുന്നതിനായി ഇവിടുത്തെ ബീച്ചില്‍ ഗര്‍ഭിണികളും ചെറിയ കുട്ടികളുമടക്കമുള്ള ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ കാത്ത് കെട്ടിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category4malayalees Recommends