ആല്‍ബര്‍ട്ടയില്‍ മൂന്നാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലുള്ളതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ കോവിഡ് പടരുന്നു; ഇവിടുത്തെ ആര്‍ വാല്യൂ 1.48ലെത്തി; ഇവിടെ നൂറ് പേരില്‍ നിന്നും വൈറസ് പടരുന്നത് 148 പേരിലേക്ക്; ഡെല്‍റ്റാ വേരിയന്റ് കടുത്ത അപകടം വിതയ്ക്കുന്നു

ആല്‍ബര്‍ട്ടയില്‍ മൂന്നാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലുള്ളതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍  കോവിഡ് പടരുന്നു; ഇവിടുത്തെ ആര്‍ വാല്യൂ 1.48ലെത്തി;  ഇവിടെ നൂറ് പേരില്‍ നിന്നും വൈറസ് പടരുന്നത് 148 പേരിലേക്ക്; ഡെല്‍റ്റാ വേരിയന്റ് കടുത്ത അപകടം വിതയ്ക്കുന്നു
കാനഡയിലെ ആല്‍ബര്‍ട്ടയില്‍ മൂന്നാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലുള്ളതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ നിലവില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. നിലവില്‍ ആല്‍ബര്‍ട്ടയില്‍ വൈറസിന്റെ റീപ്രൊഡക്ഷന്‍ നിരക്ക് അഥവാ ആര്‍ വാല്യൂ 1.48 ആണെന്നും സ്പ്രിംഗ് സീസണില്‍ പ്രതിദിനം 1500ല്‍ അധികം കേസുകള്‍ രേഖപ്പെടുത്തിയ സമയത്തേക്കാള്‍ കൂടുതലാണിതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ ആല്‍ബര്‍ട്ടയില്‍ കേസുകളുയരുന്ന നിരക്ക് അപകടകരമായ തോതിലാണെന്ന മുന്നറിയിപ്പുമായി ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ആല്‍ബര്‍ട്ടയില്‍ വൈറസ് ബാധിച്ച നൂറ് പേരില്‍ നിന്നും മറ്റ് 148 പേരിലേക്ക് വ്യാപിക്കുന്ന അപകടരമായ സ്ഥിതിയാണുള്ളതെന്നാണ് ആല്‍ബര്‍ട്ട ഹെല്‍ത്ത് വെളിപ്പെടുത്തുന്നത്. നിലവില്‍ ആല്‍ബര്‍ട്ടയിലുള്ള ആര്‍ വാല്യൂ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രാജ്യത്തുണ്ടായിരിക്കുന്ന ഏറ്റവും ഉയര്‍ന്ന ആര്‍ വാല്യുവുമാണെന്നതും ഭീതിയേറ്റുന്നുണ്ട്.

വൈറസ് ബാധിച്ച ഒരു വ്യക്തിയില്‍ നിന്നും മറ്റ് എത്ര പേരിലേക്ക് അത് പകരുന്നുവെന്ന നിരക്കാണ് ആര്‍ വാല്യൂ എന്നറിയപ്പെടുന്നത്. ഇത് ഒന്നിന് മുകളിലായാല്‍ അപകടകരമായ നിരക്കായാണ് വിലയിരുത്തുന്നത്. ആല്‍ബര്‍ട്ടയില്‍ മൂന്നാം തരംഗം രൂക്ഷമായ സമയത്ത് പോലും ആര്‍ വാല്യൂ 1.15 ഇവിടെ ആയിരുന്നു. കൂടുതല്‍ അപകടം വിതയ്ക്കുന്ന ഡെല്‍റ്റാ വേരിയന്റ് പെരുകുന്നതാണ് ആല്‍ബര്‍ട്ടയിലെ സ്ഥിതി അപകടത്തിലാക്കിയിരിക്കുന്നത്.

Other News in this category4malayalees Recommends