ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയിലെ ലോക്ക്ഡൗണ്‍ നാലാഴ്ച കൂടി ദീര്‍ഘിപ്പിച്ചു; എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകള്‍ കൂടുതന്നതിനെ തുടര്‍ന്നുളള മുന്‍കരുതല്‍; ബുധനാഴ്ച രേഖപ്പെടുത്തിയത്. 177 പ്രാദേശിക വൈറസ്ബാധ; ഓഗസ്റ്റ് 28 വരെ ലോക്ക്ഡൗണ്‍

ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയിലെ ലോക്ക്ഡൗണ്‍ നാലാഴ്ച കൂടി ദീര്‍ഘിപ്പിച്ചു; എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകള്‍ കൂടുതന്നതിനെ തുടര്‍ന്നുളള മുന്‍കരുതല്‍; ബുധനാഴ്ച രേഖപ്പെടുത്തിയത്. 177 പ്രാദേശിക വൈറസ്ബാധ; ഓഗസ്റ്റ് 28 വരെ ലോക്ക്ഡൗണ്‍
ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയിലുള്ളവര്‍ ഒരു മാസം കൂടി അടച്ച് പൂട്ടിയിരിക്കേണ്ടി വരും.എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകള്‍ കൂടുതന്നതിനെ തുടര്‍ന്നുളള മുന്‍കരുതലെന്ന നിലയില്‍ ഇവിടുത്തെ ലോക്ക്ഡൗണ്‍ അധികൃതര്‍ ഓഗസ്റ്റ് 28 വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച മാത്രം ഇവിടെ രേഖപ്പെടുത്തിയത്. 177 പ്രാദേശിക വൈറസ്ബാധയെന്ന റെക്കോര്‍ഡാണ്. കഴിഞ്ഞ മാസം ഇവിടെ കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം സ്‌റ്റേറ്റില്‍ പ്രതിദിന കേസുകള്‍ ഏറ്റവും ഉയര്‍ന്ന ദിവസമായിരുന്നു ബുധനാഴ്ച.

പുതിയ രോഗബാധിതത്തില്‍ 46 പേര്‍ സമൂഹത്തില്‍ സജീവമായിരുന്നുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാനത്ത് ഒരു മരണം കൂടി സ്ഥിരീകരിച്ചു. 90 വയസ്സിന് മേല്‍ പ്രായമായ ഒരു സ്ത്രീക്കാണ് വൈറസ്ബാധിച്ച് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഈ മാസം 31നായിരുന്നു ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയിലെ ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് പകര്‍ച്ച നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

പുതിയ നീക്കമനുസരിച്ച് സ്വന്തം കൗണ്‍സില്‍ മേഖലയില്‍ മാത്രമേ ഷോപ്പിംഗിനായി പോകാവൂ. അവിടെ ലഭ്യമല്ലാത്ത സാധനങ്ങള്‍ വാങ്ങാന്‍ പരമാവധി 10 കിലോമീറ്റര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ.നിലവില്‍ യാത്രാ നിയന്ത്രണങ്ങള്‍ ഉള്ള പ്രദേശങ്ങള്‍ക്ക് പുറമെ കൂടുതല്‍ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. പാരമറ്റ, ജോര്‍ജസ് റിവര്‍, ക്യാമ്പ്‌ബെല്‍ ടൗണ്‍ എന്നിവിടങ്ങളില്‍ ഉള്ള ആരോഗ്യമേഖലയിലും അംഗീകൃത ജോലികളിലും ഉള്ളവര്‍ക്ക് മാത്രമേ ജോലിക്കായി പ്രദേശം വിട്ടു പുറത്തുപോകാന്‍ സമ്മതമുള്ളൂ.

ഇപ്പോള്‍ കമ്പര്‍ലാന്റ്, കാന്റര്‍ബറി -ബാങ്ക്‌സ്ടൗണ്‍, ബ്ലാക്ക്ടൗണ്‍, ലിവര്‍പൂള്‍, ഫെയര്‍ഫീല്‍ഡ് എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രമായിരുന്നു ഈ നിയന്ത്രണം. ഇതിന് പുറമെ 12ാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്ന് ഫലം ലഭിക്കുന്ന റാപിഡ് ആന്റിജന്‍ ടെസ്റ്റ് ആരംഭിക്കുമെന്നും ഇവര്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കുമെന്നും പ്രീമിയര്‍ അറിയിച്ചു. ഇത് വഴി ഓഗസ്റ്റ് 16 മുതല്‍ ഇവര്‍ക്ക് സ്‌കൂളുകളിലേക്ക് തിരിച്ചെത്താന്‍ കഴിയും. കമ്പര്‍ലാന്റ്, കാന്റര്‍ബറി -ബാങ്ക്‌സ്ടൗണ്‍, ബ്ലാക്ക്ടൗണ്‍, ലിവര്‍പൂള്‍, ഫെയര്‍ഫീല്‍ഡ് പാരമറ്റ, ജോര്‍ജസ് റിവര്‍, ക്യാമ്പ്‌ബെല്‍ ടൗണ്‍ എന്നിവിടങ്ങളില്‍ ഉള്ള കുട്ടികള്‍ക്കാണ് ഇത് ബാധകമാകുന്നത്.പക്ഷേ മറ്റു ക്ലാസുകളിലെ കുട്ടികള്‍ക്ക് അടുത്ത ഒരു മാസത്തേക്ക് ഓണ്‍ലൈന്‍ പഠനം തന്നെയായിരിക്കും.


Other News in this category



4malayalees Recommends