ഓസ്‌ട്രേലിയയുടെ തെക്കന്‍ പ്രദേശങ്ങളിലെ അനിശ്ചിതത്വമാര്‍ന്ന കാലാവസ്ഥകള്‍ക്ക് അറുതിയായിട്ടില്ലെന്ന് മുന്നറിയിപ്പ്;കടുത്ത കാറ്റുകളും മഴയും മഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥ ആവര്‍ത്തിക്കും; രാജ്യത്തിന്റെ ഒരു പകുതിയില്‍ താപമേറുമ്പോള്‍ മറുപകുതിയില്‍ ശൈത്യം

ഓസ്‌ട്രേലിയയുടെ തെക്കന്‍ പ്രദേശങ്ങളിലെ അനിശ്ചിതത്വമാര്‍ന്ന കാലാവസ്ഥകള്‍ക്ക് അറുതിയായിട്ടില്ലെന്ന് മുന്നറിയിപ്പ്;കടുത്ത കാറ്റുകളും മഴയും മഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥ ആവര്‍ത്തിക്കും; രാജ്യത്തിന്റെ ഒരു പകുതിയില്‍ താപമേറുമ്പോള്‍ മറുപകുതിയില്‍ ശൈത്യം

ഓസ്‌ട്രേലിയയുടെ തെക്കന്‍ പ്രദേശങ്ങളിലെ അനിശ്ചിതത്വമാര്‍ന്ന കാലാവസ്ഥകള്‍ക്ക് അറുതിയായിട്ടില്ലെന്ന മുന്നറിയിപ്പുമായി ഫോര്‍കാസ്റ്റര്‍മാര്‍ രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് കടുത്ത കാറ്റുകളും മഴയും മഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥയും ഇവിടങ്ങളിലുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഈ പറഞ്ഞ വ്യത്യസ്തമായ കാലാവസ്ഥകള്‍ ഇവിടെ വരും ദിവസങ്ങളിലും ആവര്‍ത്തിക്കുമെന്നാണ് മുന്നറിയിപ്പ്. ആഴ്ചയിലെ ശേഷിക്കുന്ന ദിവസങ്ങളില്‍ പെര്‍ത്തില്‍ കടുത്ത മഴയും കാറ്റും അനുഭവപ്പെടുമെന്നാണ് പ്രവചനം. താപനില കുത്തനെ ഇടിയുന്നതിനെ തുടര്‍ന്ന് അഡലെയ്ഡിലും വരും ദിവസങ്ങളില്‍ വര്‍ഷപാതമുണ്ടാകും.


മെല്‍ബണിലും സമാനമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുന്നത്. ടാസ്മാനിയയില്‍ വരും ദിവസങ്ങളില്‍ താപനില ഇരട്ടയക്കത്തിലെത്താന്‍ പാടുപെടേണ്ടി വരും. രാജ്യത്തിന്റെ മധ്യഭാഗത്ത് വിന്റര്‍ ഉഷ്ണതരംഗം നിലനില്‍ക്കെ ആലീസ് സ്പ്രിംഗില്‍ താപനില വരാനിരിക്കുന്ന ദിവസങ്ങളില്‍ 33 ഡിഗ്രി സെല്‍ഷ്യസാകുമെന്നാണ് പ്രവചനം. കൂടാതെ സിഡ്‌നിയിലും ഈ സമയത്ത് പതിവില്ലാത്ത വിധത്തില്‍ താപനില വര്‍ധിക്കുന്നതായിരിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ ഒരു പകുതിയില്‍ നിന്ന് വ്യത്യസ്തമായ കാലാവസ്ഥയായിരിക്കും മറുപകുതിയിലുണ്ടാകാന്‍ പോകുന്നത്. സിഡ്‌നി മുതലുള്ള പ്രദേശങ്ങള്‍ ചൂടുള്ളതും വരണ്ടതുമായിരിക്കും. ബാക്കിയുള്ള പകുതിയില്‍ കടുത്ത ശൈത്യവും ഈര്‍പ്പവുമായിരിക്കും അനുഭവപ്പെടുന്നത്. കാറ്റുകളും മഞ്ഞും മഴയും ആവര്‍ത്തിക്കുന്ന കാലാവസ്ഥയായിരിക്കും ഈ മാസത്തിലുണ്ടാകുകയെന്നാണ് സ്‌കൈ ന്യൂസ് വെതര്‍ മെറ്റീരിയോളജിസ്റ്റായ അലിസന്‍ ഓസ്‌ബോണ്‍ പ്രവചിക്കുന്നത്. നാശം വിതയ്ക്കുന്ന കാറ്റുകള്‍ വീശുമെന്ന മുന്നറിയിപ്പ് സൗത്ത് ഓസ്‌ട്രേലിയ, അഡലെയ്ഡ്, എന്‍എസ്ഡബ്ല്യൂ, ഗ്രേറ്റ് ഡിവൈഡിംഗ് റേഞ്ച് , വോല്ലോന്‍ഗോന്‍ഗ്, വിക്ടോറിയ തുടങ്ങിയിടങ്ങളിലേക്ക് പുറപ്പെടുവിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends