ക്വീന്‍സ്ലാന്‍ഡില്‍ ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 159 പേര്‍ക്ക് മൂന്നാം ഡോസും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി;ഇവര്‍ക്ക് നല്‍കിയ വാക്‌സിനില്‍ അമിതമായി സലൈന്‍ കലര്‍ത്തിയെന്ന് ആശങ്ക; സുരക്ഷാ ആശങ്കയില്ലെന്ന് അധികൃതര്‍

ക്വീന്‍സ്ലാന്‍ഡില്‍ ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 159 പേര്‍ക്ക് മൂന്നാം ഡോസും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി;ഇവര്‍ക്ക് നല്‍കിയ വാക്‌സിനില്‍ അമിതമായി സലൈന്‍ കലര്‍ത്തിയെന്ന് ആശങ്ക; സുരക്ഷാ ആശങ്കയില്ലെന്ന് അധികൃതര്‍
ക്വീന്‍സ്ലാന്‍ഡില്‍ ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 159 പേര്‍ക്ക് മൂന്നാം ഡോസും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞ ഡോസിലുള്ള ഫൈസര്‍ ജാബുകള്‍ ഇവര്‍ക്ക് കുത്തി വച്ചതിനെ തുടര്‍ന്നാണീ സ്ഥിതി സംജാതമായിരിക്കുന്നത്. രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിലെ പാളിച്ചകളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.

റോക്ക്ഹാംപ്ടണ്‍ ഹോസ്പിറ്റലിലെ വാക്‌സിന്‍ വിതരണത്തില്‍ ആറ് പേര്‍ക്ക് വരെയാണ് പര്യാപ്തമായ ശേഷിയുള്ള വാക്‌സിന്‍ ഡോസുകള്‍ കുത്തി വയ്ക്കപ്പെട്ടിരിക്കുന്നതെന്ന് കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ ക്വീന്‍സ്ലാന്‍ഡില്‍ എത്ര പേര്‍ക്കാണിത്തരത്തില്‍ അപര്യാപ്തമായ തോതില്‍ വാക്‌സിന്‍ നല്‍കിയതെന്ന് കൃത്യമായി കണക്കാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ക്വീന്‍സ്ലാന്‍ഡ് ഹെല്‍ത്ത് പറയുന്നത്. ആ ദിവസം വാക്‌സിന്‍ സ്വീകരിച്ച ചുരുങ്ങിയ 159 പേര്‍ മൂന്നാം ഡോസും സ്വീകരിച്ചേ മതിയാകൂ എന്നും ക്വീന്‍സ്ലാന്‍ഡ് ഹെല്‍ത്ത് വ്യക്തമാക്കുന്നു.

ഫൈസര്‍ വാക്‌സിന്‍ സലൈന്‍ ഉപയോഗിച്ച് നേര്‍പ്പിച്ച് വിവിധ വ്യക്തികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് ചിലര്‍ക്ക് ലഭിച്ച വാക്‌സിന്റെ ഡോസ് കുറഞ്ഞ് പോയെന്ന ആശങ്ക ശക്തമായതിനെ തുടര്‍ന്നാണ് ഇവര്‍ മൂന്നാമത് ഡോസും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഇത്തരത്തില്‍ വാക്‌സിന്‍ സ്വീകരിക്കപ്പെട്ടവരെക്കുറിച്ച് സുരക്ഷാ ആശങ്കകളൊന്നുമില്ലെന്നാണ് ക്വീന്‍സ്ലാന്‍ഡിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ജീനെറ്റ് യംഗ് പറയുന്നത്.

Other News in this category4malayalees Recommends