താലിബാന്‍ വെറും പാവം ജനങ്ങള്‍ മാത്രം; അവരെ എങ്ങിനെ വേട്ടയാടാന്‍ കഴിയും; ചോദ്യവുമായി ഇമ്രാന്‍

താലിബാന്‍ വെറും പാവം ജനങ്ങള്‍ മാത്രം; അവരെ എങ്ങിനെ വേട്ടയാടാന്‍ കഴിയും; ചോദ്യവുമായി ഇമ്രാന്‍
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഒരു സൈനിക വിഭാഗമല്ലെന്നും, സാധാരണക്കാരായ ജനങ്ങളാണെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മൂന്ന് മില്ല്യണ്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ അതിര്‍ത്തികളിലുള്ളപ്പോള്‍ ഇവരെ എങ്ങിനെ വേട്ടയാടാന്‍ കഴിയുമെന്നാണ് ഇമ്രാന്‍ ചോദിക്കുന്നത്.

'അവര്‍ ഇതിന് തെളിവ് നല്‍കാത്തതെന്താണ്? പാകിസ്ഥാന്‍ അവര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നുവെന്ന് പറയുന്നു, എവിടെയാണത്? പാകിസ്ഥാനില്‍ മൂന്ന് മില്ല്യണ്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളുണ്ട്. താലിബാന്‍ ഒരു സൈനിക വിഭാഗമല്ല. അവര്‍ സാധാരണക്കാരായ പൗരന്‍മാരാണ്. അത്തരക്കാരെ പാകിസ്ഥാന്‍ എങ്ങിനെ വേട്ടയാടും?', ഖാന്‍ ചോദിച്ചു.

താലിബാന് സാമ്പത്തിക സഹായവും, ആയുധങ്ങളും, ഇന്റലിജന്‍സും എത്തിക്കുന്നത് പാകിസ്ഥാന്‍ ആണെന്ന ആരോപണം വളരെ അന്യായമാണെന്ന് പാക് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഈ വാദങ്ങള്‍ക്ക് എന്ത് തെളിവാണുള്ളതെന്നാണ് ഖാന്റെ ചോദ്യം. 9/11 ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസിനൊപ്പം പാക് സര്‍ക്കാരും യുദ്ധത്തിനിറങ്ങി, നിരവധി നഷ്ടങ്ങള്‍ നേരിട്ടു, ഖാന്‍ അവകാശപ്പെട്ടു.

യുഎസ് അധിനിവേശം അഫ്ഗാനിസ്ഥാനില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. യുഎസ് സൈനികശേഷി കുറച്ച് നിര്‍ത്തിയ ഘട്ടത്തില്‍ താലിബാന്‍ വിജയിച്ച മട്ടാണ്. അവര്‍ ഇനിയൊരു ഒത്തുതീര്‍പ്പിന് തയ്യാറാകുന്നത് ബുദ്ധിമുട്ടാകും, ഇമ്രാന്‍ വ്യക്തമാക്കി. യുഎസ് സൈന്യം പിന്‍വാങ്ങിയതോടെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ തലപൊക്കുന്ന ഘട്ടത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന.

Other News in this category4malayalees Recommends