കാനഡയിലെ പണപ്പെരുപ്പ നിരക്ക് ജൂണില്‍ 3.1 ശതമാനത്തിലേക്ക് ഇടിഞ്ഞു; കാരണം ഭക്ഷണം, തുണിത്തരങ്ങള്‍, റിക്രിയേഷന്‍ തുടങ്ങിയവയ്ക്കുള്ള നിരക്ക് കുറഞ്ഞതിനാല്‍

കാനഡയിലെ പണപ്പെരുപ്പ നിരക്ക് ജൂണില്‍ 3.1 ശതമാനത്തിലേക്ക് ഇടിഞ്ഞു; കാരണം ഭക്ഷണം, തുണിത്തരങ്ങള്‍, റിക്രിയേഷന്‍ തുടങ്ങിയവയ്ക്കുള്ള നിരക്ക് കുറഞ്ഞതിനാല്‍

കാനഡയിലെ പണപ്പെരുപ്പ നിരക്ക് ജൂണില്‍ 3.1 ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. പാര്‍പ്പിടത്തിനും ഗതാഗതത്തിനുമുള്ള നിരക്കുകള്‍ വളരെ വേഗത്തില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണീ മാറ്റമെന്നും ശ്രദ്ധേയമാണ്. എന്നാല്‍ ഭക്ഷണം, തുണിത്തരങ്ങള്‍, റിക്രിയേഷന്‍, തുടങ്ങിയവക്കുളള ചെലവ് മേയ് മാസത്തെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജൂണില്‍ ഇടിയുകയാണ് ചെയ്തിരിക്കുന്നത്. പാര്‍പ്പിടത്തിനുള്ള നിരക്കുകളില്‍ കഴിഞ്ഞ വര്‍ഷം 4.4 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്നാണ് സ്റ്റാറ്റിറ്റിറ്റിക്‌സ് കാനഡ ബുധനാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്.


2020 ജൂണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗതാഗത നിരക്കുകളില്‍ 5.6 ശതമാനം പെരുപ്പമാണ് ഇക്കഴിഞ്ഞ ജൂണിലുണ്ടായിരിക്കുന്നത്. നിരവധി വസ്തുക്കളുടെ വില കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടിഞ്ഞതാണ് പണപ്പെരുപ്പ നിരക്ക് കുറയാന്‍ കാരണമായിരിക്കുന്നത്. അതായത് ബീഫ് അടക്കമുളള അവശ്യ വസ്തുക്കളുടെ വിലയില്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടിവുണ്ടായിട്ടുണ്ട്. ബീഫ് വിലയില്‍ 11 ശതമാനവും ഫ്രഷ് വെജിറ്റബിള്‍ വിലയില്‍ 7.5 ശതമാനവും സെല്ലുലാര്‍ സര്‍വീസ് നിരക്കില്‍ 21 ശതമാനവും ഇടിവാണ് കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോഴുണ്ടായിരിക്കുന്നത്.

സെല്ലുലാര്‍ ഇന്റസ്ട്രിയിലുണ്ടായ വിവിധ തരത്തിലുള്ള പ്രമോഷനുകളാണ് നിരക്ക് ഇത്രയും ഇടിയാന്‍ കാരണമായി വര്‍ത്തിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുറഞ്ഞ പ്ലാനുകളിലുള്ള സെല്ലുലാര്‍ ഫോണ്‍ പ്ലാനുകളും ബോണസ് ഡാറ്റയും ലഭ്യമാക്കിയിരുന്നുവെന്നും സ്റ്റാറ്റിറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തുന്നു. ദി ഹോം ഓണേര്‍സ് റീപ്ലേസ്‌മെന്റ് കോസ് ഇന്‍ഡെക്‌സില്‍ 12.9 ശതമാനം വര്‍ധവാണുണ്ടായിരിക്കുന്നത്. 1987ന് ശേഷം ഇക്കാര്യത്തിലുള്ള വാര്‍ഷിക വര്‍ധനവ് ഏറ്റവും ഉയര്‍ന്ന ഗതിയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. മോര്‍ട്ട്‌ഗേജ് വഴിയുളള ഹോം ഫൈനാന്‍സിഗ് ചെലവില്‍ കഴിഞ്ഞ വര്‍ഷം 8.7 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച ഡാറ്റ ശേഖരിക്കാന്‍ തുടങ്ങിയത് മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ 70 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ ഇടിവാണിത്.

Other News in this category



4malayalees Recommends