ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ
ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ. മുന്നണിപ്പോരാളികളായ ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്കും സമര്‍പ്പണത്തിനുമുള്ള ആദരവായാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നതെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ഡോക്ടര്‍മാര്‍ക്കും കുടുംബത്തിനും 10 വര്‍ഷത്തെ റെസിഡന്‍സി ലഭിക്കും.
യുഎഇ ആരോഗ്യ വകുപ്പിന്റെ ലൈസന്‍സുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും ഈ മാസം മുതല്‍ 2022 സെപ്തംബര്‍ വരെ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാമെന്ന് യുഎഇ സര്‍ക്കാരിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. smartservices.ica.gov.ae. എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ദുബൈ ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ smart.gdrfad.gov.ae. എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.