പെഗാസസ് ഹാക്കിങ് സ്ഥിരീകരിച്ച് ഫ്രഞ്ച് ഏജന്‍സി, ഫോണ്‍ ചോര്‍ത്തല്‍ സ്ഥിരീകരിക്കുന്ന ആദ്യ സര്‍ക്കാര്‍ ഏജന്‍സി

പെഗാസസ് ഹാക്കിങ് സ്ഥിരീകരിച്ച് ഫ്രഞ്ച് ഏജന്‍സി, ഫോണ്‍ ചോര്‍ത്തല്‍ സ്ഥിരീകരിക്കുന്ന ആദ്യ സര്‍ക്കാര്‍ ഏജന്‍സി
ഫ്രാന്‍സ് ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി രാജ്യത്തെ ഓണ്‍ലൈന്‍ അന്വേഷണ ജേണല്‍ മീഡിയപാര്‍ട്ടിലെ രണ്ട് പത്രപ്രവര്‍ത്തകരുടെ ഫോണുകളില്‍ പെഗാസസ് സ്‌പൈവെയര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ലോകത്ത് ഇത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഏജന്‍സി പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സ്ഥിരീകരിക്കുന്നത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബിന്റെ അതേ നിഗമനങ്ങളിലാണ് എ.എന്‍.എസ്.എസ്.ഐ നടത്തിയ പഠനം എത്തിച്ചേര്‍ന്നത് എന്ന് മീഡിയഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ സ്‌പൈവെയര്‍ പെഗാസസ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുകളിലെ സന്ദേശങ്ങളും കോളുകളും ചോര്‍ത്തുന്നത് സംബന്ധിച്ച് അന്വേഷണം പ്രസിദ്ധീകരിക്കുന്ന 17 മാധ്യമ സ്ഥാപനങ്ങളില്‍ മീഡിയപാര്‍ട്ട് ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി വാര്‍ത്ത വന്നിരുന്നു. ഈ വിവാദം സര്‍ക്കാരിനെതിരായ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധത്തിനും ആക്കം കൂട്ടുകയും പാര്‍ലമെന്റിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.

Other News in this category4malayalees Recommends