സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
സൗദി അറേബ്യയിലെ ജിസാനില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. ജിസാന്‍ പ്രവിശ്യയില്‍ യെമന്‍ അതിര്‍ത്തിക്ക് സമീപത്തെ അല്‍ത്വുവാലില്‍ ആണ് മൂന്ന് ആണ്‍കുട്ടികള്‍ മുങ്ങി മരിച്ചത്.

പ്രദേശത്തെ താഴ്വരയില്‍ മഴവെള്ളം കെട്ടി നിന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. സൗദി ബാലനും രണ്ട് യെമനി ബാലന്മാരുമാണ് മരണപ്പെട്ടത്. മൂന്നുപേരും ഇന്റര്‍മീഡിയറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.


Other News in this category



4malayalees Recommends