യുഎസില്‍ പടരുന്ന ഡെല്‍റ്റാ വേരിയന്റ് ചിക്കന്‍ പോക്‌സിനെ പോലെ അനായാസം പകരുമെന്ന മുന്നറിയിപ്പുമായി സിഡിസി; വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കുന്ന ഡെല്‍റ്റാ മെര്‍സ്, സാര്‍സ്, എബോള, കോമണ്‍ കോള്‍ഡ്, സീസണള്‍ ഫ്‌ലൂ, തുടങ്ങിയവയേക്കാള്‍ പകര്‍ച്ചാശേഷിയുള്ളത്

യുഎസില്‍ പടരുന്ന ഡെല്‍റ്റാ വേരിയന്റ് ചിക്കന്‍ പോക്‌സിനെ പോലെ അനായാസം പകരുമെന്ന മുന്നറിയിപ്പുമായി സിഡിസി;  വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കുന്ന ഡെല്‍റ്റാ  മെര്‍സ്, സാര്‍സ്, എബോള, കോമണ്‍ കോള്‍ഡ്, സീസണള്‍ ഫ്‌ലൂ, തുടങ്ങിയവയേക്കാള്‍ പകര്‍ച്ചാശേഷിയുള്ളത്

യുഎസില്‍ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന ഡെല്‍റ്റാ വേരിയന്റിനെക്കുറിച്ച് പുതിയ മുന്നറിയിപ്പുകളുമായി സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ അഥവാ സിഡിസി രംഗത്തെത്തി. ഇത് പ്രകാരം മെര്‍സ്, സാര്‍സ്, എബോള, കോമണ്‍ കോള്‍ഡ്, സീസണള്‍ ഫ്‌ലൂ, സ്മാള്‍ പോക്‌സ് തുടങ്ങിയക്ക് കാരണമാകുന്ന വൈറസുകളേക്കാള്‍ വേഗത്തില്‍ ഡെല്‍റ്റ വേരിയന്റ് പടരുമെന്നാണ് സിഡിസി പുതിയ മുന്നറിയിപ്പേകിയിരിക്കുന്നത്.


കോവിഡ് വാക്‌സിനിലൂടെ കൈവരിച്ച സുരക്ഷിതത്വത്തെ മറി കടക്കാനും ഡെല്‍റ്റക്ക് സാധിക്കുമെന്നാണ് സിഡിസി മുന്നറിയിപ്പേകുന്നത്. അതായത് കോവിഡിന്റെ മറ്റ് വേര്‍ഷനുകളിലുള്ള വൈറസുകളേക്കാള്‍ അപകടകാരിയാണ് ഡെല്‍റ്റയെന്നാണ് സിഡിസി മുന്നറിയിപ്പേകുന്നത്.ചിക്കന്‍ പോക്‌സ് പോലെ വേഗത്തില്‍ പടരാന്‍ ഡെല്‍റ്റക്ക് സാധിക്കുമെന്നാണ് സയന്റിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഇന്ത്യയില്‍ നിന്നും ആവിര്‍ഭവിച്ച ഡെല്‍റ്റാ വേരിയന്റ് അഥവാ ഇന്ത്യന്‍ വേരിയന്റ് ഇന്ത്യയില്‍ കേസുകളും മരണങ്ങളും കുത്തനെ ഉയര്‍ത്തിയിരുന്നു.

യുഎസിന് പുറമെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും വന്‍ ഭീഷണിയുയര്‍ത്തുകയും പുതിയ കോവിഡ് തരംഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത് കൊണ്ടിരിക്കുന്ന വേരിയന്റാണ് ഡെല്‍റ്റയെന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത് . കോവിഡ് വാക്‌സിന്റെ രണ്ട് വാക്‌സിനുമെടുത്തവര്‍ക്ക് പോലും ഡെല്‍റ്റ പിടിപെട്ടുവെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ സമീപകാലത്ത് പുറത്ത് വന്നിരുന്നു. ത്വരിതഗതിയിലുള്ള വാക്‌സിനേഷനിലൂടെ യുഎസിന് കോവിഡിനെ ഒരു പരിധി വരെ പിടിച്ച് കെട്ടാന്‍ സാധിച്ചിരുന്നുവെങ്കിലും നിലവില്‍ രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിനെ തന്നെ അട്ടി മറിച്ച് കൊണ്ട് മിക്ക സ്‌റ്റേറ്റുകളിലും ഡെല്‍റ്റ പടരുന്നതേറുന്നതിനിടെയാണ് സിഡിസി പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നതെന്നത് ഗൗരവമര്‍ഹിക്കുന്നു.

Other News in this category



4malayalees Recommends