കാനഡക്കാര്‍ സ്വീകരിച്ച പല കോവിഡ് വാക്‌സിനുകള്‍ക്കും വിവിധ രാജ്യങ്ങള്‍ അംഗീകാരം നല്‍കാത്തതിനാല്‍ പ്രതിസന്ധിയേറെ; മിക്‌സഡ് വാക്‌സിനുകളെ അംഗീകരിക്കാതെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍; അസ്ട്രാസെനകയെയും കോവിഷീല്‍ഡിനെയും വിലക്കി യൂറോപ്പ്

കാനഡക്കാര്‍ സ്വീകരിച്ച പല കോവിഡ് വാക്‌സിനുകള്‍ക്കും വിവിധ രാജ്യങ്ങള്‍ അംഗീകാരം നല്‍കാത്തതിനാല്‍ പ്രതിസന്ധിയേറെ; മിക്‌സഡ് വാക്‌സിനുകളെ അംഗീകരിക്കാതെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍; അസ്ട്രാസെനകയെയും കോവിഷീല്‍ഡിനെയും വിലക്കി യൂറോപ്പ്
കാനഡയിലെ ജനങ്ങളില്‍ നല്ലൊരു ശതമാനം പേരും നിലവില്‍ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളുമെടുത്ത് കഴിഞ്ഞു. രണ്ട് ഡോസുകളുമെടുത്താല്‍ വിദേശയാത്രകള്‍ക്ക് തടസമുണ്ടാവില്ലെന്നാണ് മിക്കവരും കരുതുന്നത്. എന്നാല്‍ കാനഡക്കാര്‍ സ്വീകരിച്ച എല്ലാ വാക്‌സിനുകള്‍ക്കും വിവിധ വിദേശരാജ്യങ്ങള്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നതിനാല്‍ ചില വിദേശയാത്രകളില്‍ ഇത് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഓര്‍ക്കണമെന്നാണ് കനേഡിയന്‍ അധികൃതര്‍ മുന്നറിയിപ്പേകുന്നത്.

മിക്‌സഡ് വാക്‌സിന്‍ ഡോസുകളിലൂടെ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരെ ചില വിദേശരാജ്യങ്ങള്‍ സ്വീകരിക്കില്ലെന്നാണ് കനേഡിയന്‍ അധികൃതര്‍ ഓര്‍മിപ്പിക്കുന്നത്. അതായത് മിക്‌സഡ് വാക്‌സിനുകളിലൂടെ കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ച കാനഡക്കാര്‍ക്ക് ചില രാജ്യങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ ക്വാറന്റൈന്‍ അടക്കമുള്ള പലവിധ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്ന് പ്രത്യേകം ഓര്‍ക്കുക. ഇതിനെ തുടര്‍ന്ന് മിക്‌സഡ് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ച മില്യണ്‍ കണക്കിന് കാനഡക്കാരുടെ വിദേശയാത്രകളില്‍ പ്രതിസന്ധികളുണ്ടാകും.

ഇത്തരക്കാരില്‍ ചിലര്‍ ചില വിദേശ രാജ്യങ്ങളില്‍ പോയാല്‍ അവിടെ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ബാര്‍ബഡോസ് സന്ദര്‍ശിച്ച ചില കാനഡക്കാര്‍ക്ക് ക്വാറന്റൈനില്‍ കഴിയേണ്ടി വരുന്നുണ്ട്. അതുപോലെ തന്നെ മിക്‌സഡ് കോവിഡ് വാക്‌സിനുകള്‍ക്ക് യുഎസും അംഗീകാരം നല്‍കിയിട്ടില്ലാത്തതിനാല്‍ ഇവിടെയെത്തുന്ന കാനഡക്കാരും നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഇക്കാര്യത്തില്‍ ചില ഇളവുകള്‍ മാത്രമേ യുഎസ് അനുവദിക്കുന്നുള്ളൂ.

മിക്‌സഡ് വാക്‌സിനുകള്‍ സ്വീകരിക്കുന്നതിനെ നോര്‍വീജിയന്‍ ക്രൂയിസ് ലൈനും അംഗീകരിക്കുന്നില്ല. അസ്ട്രാസെനക, എംആര്‍എന്‍എ വാക്‌സിന്‍ മിക്‌സ് ചെയ്ത് സ്വീകരിക്കുന്നതിനെ മറ്റ് നിരവധി ക്രൂയിസ് ലൈനുകളും അംഗീകരിച്ചിട്ടില്ല. അസ്ട്രാസെനക വാക്‌സിന്‍ സ്വീകരിച്ച് യൂറോപ്പിലേക്ക് പോകുന്ന കാനഡക്കാര്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും അസ്ട്രാസെനകയുടെ യൂറോപ്യന്‍ മാനുഫാക്‌ചേര്‍ഡ് വേര്‍ഷനായ വാക്‌സ് സെവ്‌റിയ മാത്രമാണ് യൂറോപ്പ് അംഗീകരിച്ചിട്ടുള്ളതെന്നതിനാലാണിത്.

അസ്ട്രാ സെനകയുടെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡിനെയും യൂറോപ്പ് അംഗീകരിച്ചിട്ടില്ല. ഇതിനാല്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴു കോവിഷീല്‍ഡിനെ അംഗീകരിച്ചിട്ടില്ല. ഇറ്റലി, പോര്‍ട്ടുഗല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ പെടുന്നു.അതിനാല്‍ ഇത്തരം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്ന കാനഡക്കാര്‍ അസ്ട്രാ സെനകയുടെ രണ്ട് ഡോസുകളുമെടുത്താലും പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യപ്പെട്ട യാത്രക്കാരുടെ ആനുകൂല്യങ്ങള്‍ക്കൊന്നും അര്‍ഹരായിരിക്കില്ല. ഇവര്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ പോകേണ്ടി വരും. നിലവില്‍ 80,000ത്തില്‍ അധികം കനേഡിയന്‍മാരാണ് കോവിഷീല്‍ഡ് സ്വീകരിച്ചിട്ടുള്ളത്.


Other News in this category



4malayalees Recommends