വീട്ടുജോലിക്കെന്ന പേരില്‍ ഖത്തറിലെത്തിച്ച് അടിമ ജോലി ചെയ്യിച്ചു; വലിച്ചെറിയുന്ന ഭക്ഷണം മാത്രം കഴിക്കാന്‍ കൊടുക്കും; കുടുംബത്തെ രക്ഷപ്പെടുത്താന്‍ പോയ പ്രീതി ജീവനോടെ തിരിച്ചെത്തിയതിന് നന്ദി പറയുന്നു

വീട്ടുജോലിക്കെന്ന പേരില്‍ ഖത്തറിലെത്തിച്ച് അടിമ ജോലി ചെയ്യിച്ചു; വലിച്ചെറിയുന്ന ഭക്ഷണം മാത്രം കഴിക്കാന്‍ കൊടുക്കും; കുടുംബത്തെ രക്ഷപ്പെടുത്താന്‍ പോയ പ്രീതി ജീവനോടെ തിരിച്ചെത്തിയതിന് നന്ദി പറയുന്നു
വിദേശത്ത് ഒരു ജോലി. മാന്യമായ ശമ്പളം. കുടുംബത്തെ തന്നാല്‍ കഴിയുന്ന സഹായം ചെയ്ത് പുലര്‍ത്താമെന്നുള്ള മോഹത്തിലാണ് പ്രീതി സെല്‍വരാജ് ഖത്തര്‍ ദോഹയിലേക്ക് പോയത്. ഭര്‍ത്താവിന്റെ സ്ഥിരതയില്ലാത്ത ജോലിയില്‍ കുടുംബത്തിന്റെ ജീവിതം ബുദ്ധിമുട്ടായതോടെയാണ് പ്രീതി ദോഹയില്‍ അറബി കുടുംബത്തിന്റെ വീട്ടുജോലിക്കായി പോകാന്‍ തയ്യാറായത്.

2020 മാര്‍ച്ച് 4ന് സലീം, സക്കീര്‍ എന്നീ പ്രാദേശിക ഏജന്റുമാരുടെ സഹായത്തോടെയാണ് പ്രീതി ദോഹയിലെത്തിയത്. എന്നാല്‍ പ്രതിമാസം 23,000 രൂപ ശമ്പളം കിട്ടുമെന്ന സ്വപ്നമൊക്കെ ആദ്യ ദിവസം മുതല്‍ ഒലിച്ചുപോയി. ഇന്ത്യയില്‍ നിന്നും പാവപ്പെട്ട സ്ത്രീകളെ മിഡില്‍ ഈസ്റ്റില്‍ എത്തിച്ച് അനധികൃതമായി ജോലി ചെയ്യിപ്പിക്കുന്ന അവസ്ഥയാണ് പ്രീതിയും നേരിട്ടത്.

'അറബികളുടെ വീട്ടിലെത്തി ആദ്യ ദിനം മുതല്‍ അക്രമങ്ങള്‍ ആരംഭിച്ചു. ഏജന്റുമാരെ വിളിച്ചെങ്കിലും ഗുണമുണ്ടായില്ല. ഒരു വര്‍ഷവും നാല് മാസവും അവിടെ ജോലിയില്‍ തുടര്‍ന്നു', ഈ വര്‍ഷം ജൂലൈയില്‍ കൊച്ചിയില്‍ തിരിച്ചെത്തിയ പ്രീതി പറയുന്നു.

നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടപ്പോള്‍ ഏജന്റുമാര്‍ക്ക് ലക്ഷങ്ങള്‍ കൊടുത്താണ് തന്നെ അടിമയായി വാങ്ങിയതെന്നാണ് പ്രതികരിച്ചതെന്ന് അവര്‍ വ്യക്തമാക്കി. വിശ്രമമില്ലാതെ ജോലി ചെയ്യിച്ചും, മാലിന്യമായി വലിച്ചെറിയുന്നവ മാത്രം ഭക്ഷിക്കാനും മാത്രമാണ് അനുവദിച്ചിരുന്നത്. കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ പതിവായി ഇവരെ മര്‍ദ്ദിച്ചിരുന്നു.

പ്രീതിയുടെ ഭര്‍ത്താവ് ഒരു ആക്ടിവിസ്റ്റിന്റെ സഹായത്തോടെ ഖത്തറിലെ സാമൂഹിക സംഘടനയെ ബന്ധപ്പെട്ടതാണ് പ്രീതിയുടെ മടങ്ങിവരവിന് വഴിയൊരുക്കിയത്. വീട്ടുജോലിക്കായി വിദേശത്തേക്ക് പോകുന്നവര്‍ പ്രാദേശിക ഏജന്റുമാരെ മാത്രം വിശ്വസിച്ച് വിസിറ്റ് വിസയില്‍ യാത്ര ചെയ്യരുതെന്ന് പ്രൊടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫീസര്‍ വ്യക്തമാക്കി. അടിമകളെ എത്തിക്കാമെന്ന് പറഞ്ഞാണ് ഇത്തരം ഏജന്റുമാര്‍ അറബ് കുടുംബങ്ങളില്‍ നിന്നും പണം കൈപ്പറ്റുന്നത്.


Other News in this category4malayalees Recommends