ഭഗത് സിങ് നാടകം പരിശീലിക്കുന്നതിനിടെ പത്തുവയസുകാരന്‍ കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചു

ഭഗത് സിങ് നാടകം പരിശീലിക്കുന്നതിനിടെ പത്തുവയസുകാരന്‍ കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചു
സ്വാതന്ത്ര ദിനത്തില്‍ അവതരിപ്പിക്കാനുള്ള ഭഗത് സിങ് നാടകത്തിന്റെ പരിശീലനത്തിനിടെ കഴുത്തില്‍ കുരുക്കു മുറുകി പത്തു വയസുകാരന് ദാരുണാന്ത്യം.

സ്വാതന്ത്ര സമര സേനാനി ഭഗത് സിങ്ങിന്റെ കഥ പറയുന്ന നാടകത്തിന്റെ പരിശീലനത്തിനിടെ ബാദുനിലെ ബാബത് ഗ്രാമത്തിലെ ശിവം ആണ് മരിച്ചത്. ആഗസ്ത് 15 ന് അവതരിപ്പിക്കാനിരുന്ന നാടകത്തില്‍ ഭഗത് സിങ്ങിന്റെ വേഷമായിരുന്നു ശിവം അവതരിപ്പിക്കാനിരുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ അഭിനയ പരിശീലനം നടത്തുകയായിരുന്നു ശിവം. ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന രംഗം അവതരിപ്പിക്കാനായി സ്റ്റൂളില്‍ കയറിയ ശിവം കഴുത്തില്‍ കുരുക്കിട്ടു. സ്റ്റൂളില്‍ നിന്ന് തെന്നിയതോടെ കഴുത്തില്‍ കുരുക്കു മുറുകുകയായിരുന്നു. അപകടം കണ്ട ഞെട്ടലില്‍ കൂട്ടുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല.

കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് ശിവം തൂങ്ങിയ നിലയില്‍ കണ്ടത്. പൊലീസില്‍ വിവരം അറിയിക്കാതെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Other News in this category4malayalees Recommends