എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇനി ടിക്കറ്റിനൊപ്പം ദുബൈ എക്‌സ്‌പോ പാസ്

എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇനി ടിക്കറ്റിനൊപ്പം ദുബൈ എക്‌സ്‌പോ പാസ്
എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇനി ടിക്കറ്റിനൊപ്പം ദുബൈ എക്‌സ്‌പോ 2020 മേള കാണാനുള്ള പാസും ലഭിക്കും. എക്‌സ്‌പോ നടക്കുന്ന സമയത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ദിവസം മേള ആസ്വദിക്കാനുള്ള പാസാണ് ലഭിക്കുക. ഒക്ടോബര്‍ ഒന്നുമുതല്‍ അടുത്തവര്‍ഷം മാര്‍ച്ച് 31വരെ എമിേററ്റ്‌സില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം.

ആറുമണിക്കൂര്‍ ഇടവേളയുണ്ടെങ്കില്‍ ദുബൈ വഴി കണക്ഷന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും പാസ് ലഭിക്കും. വിമാനം റദ്ദാക്കുകയോ യാത്രമാറ്റുകയോ ചെയ്താന്‍ പാസ് അസാധുവാകുമെന്നും എമിറേറ്റ്‌സ് അറിയിച്ചു. നേരത്തേ ടിക്കറ്റ് എടുത്തവര്‍ക്ക് വിവരം നല്‍കിയാല്‍ ടിക്കറ്റ് ലഭിക്കും. എക്‌സ്‌പോ 2020 പ്രവേശന ടിക്കറ്റ് ജൂലൈ 18മുതല്‍ ലോകാടിസ്ഥാനത്തില്‍ വില്‍പന ആരംഭിച്ചിട്ടുണ്ട്. ആറുമാസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ഒരുദിവസത്തെ പ്രവേശനത്തിന് 95ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. 195ദിര്‍ഹമിന് ഒരുമാസത്തെയും 495ദിര്‍ഹമിന് ആറുമാസത്തേക്കും ടിക്കറ്റുകള്‍ ലഭ്യമാണ്.

Other News in this category



4malayalees Recommends