യുഎസില്‍ അപകടകാരിയായ ഡെല്‍റ്റാ വേരിയന്റ് അതിവേഗത്തില്‍ പടരുന്നതിനാല്‍ രാജ്യത്തിന്റെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ച് പോക്ക് അനിശ്ചിതത്വത്തില്‍; പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിനും തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തുന്നതിനും ഭീഷണി

യുഎസില്‍ അപകടകാരിയായ ഡെല്‍റ്റാ വേരിയന്റ് അതിവേഗത്തില്‍ പടരുന്നതിനാല്‍ രാജ്യത്തിന്റെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ച് പോക്ക് അനിശ്ചിതത്വത്തില്‍; പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിനും തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തുന്നതിനും ഭീഷണി

യുഎസില്‍ അപകടകാരിയായ ഡെല്‍റ്റാ വേരിയന്റ് അതിവേഗത്തില്‍ പടരുന്നതിനാല്‍ രാജ്യത്തിന്റെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ച് പോക്കിന് തടസം വന്ന് തുടങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് പൊതു ഗതാഗത സംവിധാനങ്ങളിലെ സുരക്ഷിതമായ യാത്രകള്‍ക്കും ജോലിക്കാര്‍ക്ക് തൊഴിലിടങ്ങളിലേക്കുള്ള തിരിച്ച് പോക്കിനും ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്. ജനങ്ങള്‍ ഒത്ത് കൂടുന്ന ഇടങ്ങളില്‍ ഡെല്‍റ്റാ അതിവേഗം പടരുമെന്നുറപ്പായതിനെ തുടര്‍ന്നാണീ സ്ഥിതി സംജാതമായിരിക്കുന്നത്.


ഒരു വര്‍ഷത്തിലധികമായി ഇവയെല്ലാം മിക്കവാറും തടസപ്പെടുകയും ഈ വര്‍ഷം ആദ്യം വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തിയതിലൂടെ രോഗത്തെ പിടിച്ച് കെട്ടുകയും രാജ്യം സാധാരണ നിലയിലേക്ക് തിരിച്ച് വരാന്‍ തുടങ്ങുകയും ചെയ്യുമ്പോഴാണ് ഡെല്‍റ്റാ വീണ്ടും രാജ്യത്തെ കോവിഡ് ഭീഷണിയിലേക്ക് തള്ളി വിട്ടിരിക്കുന്നത്. വാക്‌സിനേഷനിലൂടെ രോഗത്തെ നിയന്ത്രിക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് ലോക്ക്ഡൗണുകളില്‍ നല്ലൊരു ശതമാനവും ഇളവ് അനുവദിക്കാന്‍ യുഎസ് ഭരണകൂടം തയ്യാറായിരുന്നു.

ഒരു വര്‍ഷത്തിലധികമായി തങ്ങള്‍ക്ക് കൈവിട്ട് പോയ ജീവിതം തിരികെ ലഭിച്ചുവെന്ന സന്തോഷത്തില്‍ ജനം മുന്നോട്ട് നീങ്ങുമ്പോഴാണ് അവയെല്ലാം തകര്‍ത്തെറിഞ്ഞ് കൊണ്ട് രാജ്യം വീണ്ടും കോവിഡ് കുരുക്കിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നത്. ഡെല്‍റ്റായുടെ പിടിവിട്ടുള്ള പകര്‍ച്ച മൂലം നിലവില്‍ രാജ്യത്തെ മിക്ക സ്റ്റേറ്റുകളിലും കോവിഡ് കേസുകള്‍ സമീപവാരങ്ങളിലായി കുത്തനെ ഉയരുന്ന ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ എംപ്ലോയറായ ഫെഡറല്‍ എംപ്ലോയ്‌മെന്റിനായി ജോലി ചെയ്യുന്നവര്‍ ജോലിക്കെത്താനായി വാക്‌സിന്‍ സ്വീകരിച്ചുവെന്ന രേക ഹാജരാക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സ്ഥിരമായി കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരാകണമെന്നും വൈറ്റ് ഹൗസ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഗൂഗിളിനെ പോലുള്ള കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെല്ലാം നിര്‍ബന്ധമായി വാക്‌സിനേഷന് വിധേയമായി മാത്രമേ ജോലിക്കെത്താവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ ലിങ്ക്ഡ് ഇന്‍ പോലുള്ള ചില കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ പൂര്‍ണമായും റിമോട്ടായി ജോലിയെടുക്കുന്നതിന് അനുവദിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends