കനേഡിയന്‍ ഗവണ്‍മെന്റ് നിരവധി പാന്‍ഡമിക് റിക്കവറി പ്രോഗ്രാമുകളും ബിസിനസുകള്‍ക്കുള്ള സപ്പോര്‍ട്ട് സ്‌കീമുകളും ദീര്‍ഘിപ്പിച്ചു; ലക്ഷ്യം ഇനിയും കോവിഡ് സാമ്പത്തിക ആഘാതത്തില്‍ നിന്നും കരകയറാത്ത ബിസിനസുകളെയും വര്‍ക്കര്‍മാരെയും പിന്തുണക്കല്‍

കനേഡിയന്‍ ഗവണ്‍മെന്റ് നിരവധി പാന്‍ഡമിക് റിക്കവറി പ്രോഗ്രാമുകളും ബിസിനസുകള്‍ക്കുള്ള സപ്പോര്‍ട്ട് സ്‌കീമുകളും ദീര്‍ഘിപ്പിച്ചു; ലക്ഷ്യം ഇനിയും കോവിഡ് സാമ്പത്തിക ആഘാതത്തില്‍ നിന്നും കരകയറാത്ത ബിസിനസുകളെയും വര്‍ക്കര്‍മാരെയും പിന്തുണക്കല്‍
കനേഡിയന്‍ ഗവണ്‍മെന്റ് നിരവധി പാന്‍ഡമിക് റിക്കവറി പ്രോഗ്രാമുകളും ബിസിനസുകള്‍ക്കുള്ള സപ്പോര്‍ട്ട് സ്‌കീമുകളും ദീര്‍ഘിപ്പിച്ചുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. കാലഹരണപ്പെടാനിരുന്ന കാനഡ എമര്‍ജന്‍സി വേയ്ജ് സബ്‌സിഡി, കാനഡ റിക്കവറി ബെനഫിറ്റ് തുടങ്ങിയവയാണ് ഒക്‌ടോബര്‍ 23 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇന്നലെ അഥവാ ജൂലൈ 30ന് പുറത്തിറക്കിയ ഒരു പ്രസ് റിലീസിലാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ദി കാനഡ എമര്‍ജന്‍സി റെന്റ് സബ്‌സിഡി, കാനഡ റിക്കവറി കെയര്‍ഗിവിംഗ് ബെനഫിറ്റ്, കാനഡ റിക്കവറി സിക്ക്‌നെസ് ബെനഫിറ്റ് തുടങ്ങിയവയും ഇത്തരത്തില്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.കാനഡ എമര്‍ജന്‍സി വേയ്ജ് സബ്‌സിഡി, ദി കാനഡ എമര്‍ജന്‍സി റെന്റ് സബ്‌സിഡി എന്നീ പ്രോഗ്രാമുകള്‍ക്ക് കീഴില്‍ തൊഴിലുടമകള്‍ക്ക് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 25 വരെ ലഭിക്കാനിരിക്കുന്ന തുക വര്‍ധിപ്പിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍സ് വെളിപ്പെടുത്തുന്നു.

രാജ്യത്ത് നിലവിലും ഭീഷണി തുടരുന്നതിനാല്‍ ബിസിനസുകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും പൂര്‍ണമായി തുറക്കാന്‍ സാധിക്കാത്ത റീജിയണുകളും സെക്ടറുകളുമേറെയുള്ളത് കണക്കാക്കിയാണ് പാന്‍ഡമിക് റിക്കവറി പ്രോഗ്രാമുകളും ബിസിനസുകള്‍ക്കുള്ള സപ്പോര്‍ട്ട് സ്‌കീമുകളും ദീര്‍ഘിപ്പിക്കുന്നതെന്നാണ് ഒരു ന്യൂസ് റിലീസിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നേരത്തെയുണ്ടായിരുന്ന കാനഡ എക്കണോമിക് റിക്കവറി ബെനഫിറ്റിന് പകരമായിട്ടായിരുന്നു കാനഡ റിക്കവറി ബെനഫിറ്റ് ഏര്‍പ്പാടാക്കിയിരുന്നത്. എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സിന്റെ പരിരക്ഷണം ലഭിക്കാത്തവരെ ലക്ഷ്യം വച്ചാണ് കാനഡ റിക്കവറി ബെനഫിറ്റ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്. ഇത് പ്രകാരം പ്രതിവാരം അപേക്ഷകര്‍ക്ക് 300 ഡോളര്‍ മുതല്‍ 500 ഡോളര്‍ വരെയാണ് ലഭ്യമാക്കുന്നത്.

Other News in this category



4malayalees Recommends