നിങ്ങള്‍ ബീഫ് കൂടുതല്‍ കഴിക്കൂ; ബി.ജെ.പി ബീഫിന് എതിരല്ല, ഗോവധ നിരോധനം നടത്തില്ലെന്നും മേഘാലയ മൃഗസംരക്ഷണ വകുപ്പ് മന്ത്രി

നിങ്ങള്‍ ബീഫ് കൂടുതല്‍ കഴിക്കൂ; ബി.ജെ.പി ബീഫിന് എതിരല്ല, ഗോവധ നിരോധനം നടത്തില്ലെന്നും മേഘാലയ മൃഗസംരക്ഷണ വകുപ്പ് മന്ത്രി
അയല്‍ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ബീഫ് കഴിക്കൂ എന്ന ആഹ്വാനവുമായി മേഘാലയിലെ ബി.ജെ.പി മന്ത്രി.ചിക്കനും മട്ടനും മത്സ്യവും കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ ബീഫ് കഴിക്കൂ എന്നാണ് മേഘാലയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി സാന്‍ബര്‍ ഷുല്ലായി ആഹ്വാനം ചെയ്തത്.

എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യ രാജ്യത്തുണ്ട്. ബി.ജെ.പി ബീഫിനെതിരാണ് എന്ന് പൊതുധാരണ മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗോവധം ബിജെപി കൊണ്ടുവരുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഷുല്ലായി മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസാമില്‍ കന്നുകാലികളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമം മേഘാലയെ ബാധിക്കില്ലെന്നും ഇത് സംബന്ധിച്ച് അസാം മുഖ്യമന്ത്രി ഇതില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മേഘാലയയും അസമും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം തടയാന്‍ സംസ്ഥാനം പൊലീസ് സേനയെ ഉപയോഗിക്കുമെന്ന് മുന്നറിയിപ്പും അദ്ദേഹം അസം മുഖ്യമന്ത്രിക്ക് നല്‍കി.

Other News in this category4malayalees Recommends