പ്രതിപക്ഷ ബഹളം മൂലം ഖജനാവിന് നഷ്ടമായത് 133 കോടി രൂപ ; പാര്‍ലമെന്റ് സമ്മേളനത്തിന്റെ 89 മണിക്കൂറോളം പാഴായി

പ്രതിപക്ഷ ബഹളം മൂലം ഖജനാവിന് നഷ്ടമായത് 133 കോടി രൂപ ; പാര്‍ലമെന്റ് സമ്മേളനത്തിന്റെ 89 മണിക്കൂറോളം പാഴായി
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് വര്‍ഷകാല സമ്മേളനം മുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ വൃത്തങ്ങള്‍. പ്രതിപക്ഷം 133 കോടി രൂപ പാഴാക്കിയെന്നാണ് ആരോപണം.

രാജ്യസഭയിലും ലോക്‌സഭയിലും ഒരു പോലെ പ്രതിഷേധങ്ങളുമായി പ്രതിപക്ഷം എത്തിയതോടെ 107 മണിക്കൂറില്‍ 18 മണിക്കൂര്‍ മാത്രമാണ് വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റ് പ്രവര്‍ത്തിച്ചത്.

ഇതോടെ 133 കോടി രൂപയിലേറെ രൂപയും 89 മണിക്കൂറുകളും പാഴായെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ജൂലൈ 19നു പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചതു മുതല്‍ പെഗസസ് വിവാദം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും സുപ്രീം കോടതി ജഡ്ജിയെക്കൊണ്ടു സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി. തുടര്‍ന്നുണ്ടായ പ്രതിപക്ഷ ബഹളത്തിലാണു സഭ തടസ്സപ്പെട്ടത്. ലോക്‌സഭയില്‍ അനുവദിച്ച 54 മണിക്കൂറില്‍ ഏഴ് മണിക്കൂറും രാജ്യസഭയില്‍ അനുവദിച്ച 53 മണിക്കൂറില്‍ 11 മണിക്കൂറും മാത്രമാണ് സഭ സമ്മേളിച്ചത്.

Other News in this category4malayalees Recommends