കാനഡയുടെ പാത പിന്തുടര്‍ന്ന് വിവിധ കോവിഡ് 19 വാക്‌സിനുകള്‍ കലര്‍ത്തി നല്‍കാനൊരുങ്ങി മറ്റ് ചില രാജ്യങ്ങളും; വാക്‌സിനുകള്‍ മിക്‌സ് ചെയ്ത് നല്‍കുന്ന കനേഡിയന്‍ രീതിയെ വിമര്‍ശിച്ചവരുടെ നാവടങ്ങുന്നു; ഈ രീതിയുടെ ഗുണങ്ങള്‍ സ്ഥിരീകരിച്ച് പുതിയ ഗവേഷണങ്ങള്‍

കാനഡയുടെ പാത പിന്തുടര്‍ന്ന് വിവിധ കോവിഡ് 19 വാക്‌സിനുകള്‍ കലര്‍ത്തി നല്‍കാനൊരുങ്ങി മറ്റ് ചില രാജ്യങ്ങളും; വാക്‌സിനുകള്‍ മിക്‌സ് ചെയ്ത് നല്‍കുന്ന കനേഡിയന്‍ രീതിയെ വിമര്‍ശിച്ചവരുടെ നാവടങ്ങുന്നു; ഈ രീതിയുടെ ഗുണങ്ങള്‍ സ്ഥിരീകരിച്ച് പുതിയ ഗവേഷണങ്ങള്‍
വിവിധ കോവിഡ് 19 വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്ന പരീക്ഷണം കാനഡയാണ് ആദ്യം തുടങ്ങിയതെങ്കിലും നിലവില്‍ മറ്റ് ചില രാജ്യങ്ങളും ഇതേ പാതയിലാണെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിനുകള്‍ മിശ്രിതപ്പെടുത്തി തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കുന്ന കാനഡയുടെ പരീക്ഷണം വന്‍ വിമര്‍ശനത്തിനും ആശങ്കകള്‍ക്കും വഴിമരുന്നിട്ടിരുന്നു. മറ്റ് രാജ്യങ്ങളൊന്നും പിന്തുടരാത്ത ഈ രീതിയിലൂടെ കാനഡ അന്താരാഷ്ട്ര കോവിഡ് പോരാട്ടത്തില്‍ ഒറ്റപ്പെട്ടുവെന്നും ചിലര്‍ ആരോപിച്ചിരുന്നു.

മിക്‌സ് ചെയ്ത കോവിഡ് വാക്‌സിനുകളെ നിരവധി രാജ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കാനഡക്കാര്‍ക്ക് അവിടങ്ങളിലേക്ക് പോകുന്നതിനും നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നതിനാല്‍ ഈ രീതി ഉപേക്ഷിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാക്‌സിനുകള്‍ കലര്‍ത്തി നല്‍കുന്ന കനേഡിയന്‍ രീതി മറ്റ് ചില രാജ്യങ്ങള്‍ കൂടി പിന്തുടരാന്‍ തുടങ്ങിയിരിക്കുന്നുവെന്ന പ്രതീക്ഷാ നിര്‍ഭരമായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

വാക്‌സിനുകളുടെ വിതരണത്തിലെ കാലതാമസം , സുരക്ഷാ ആശങ്കകള്‍ തുടങ്ങിയവ കാരണമാണ് വിവിധ കമ്പനികളുടെ വാക്‌സിനുകള്‍ കലര്‍ത്തി നല്‍കുന്ന കാര്യം മറ്റ് ചില രാജ്യങ്ങളും നിലവില്‍ പരിഗണിച്ച് വരുന്നത്. ആദ്യ ഡോസായി ഒരു കമ്പനിയുടെ വാക്‌സിന്‍ നല്‍കിയവര്‍ക്ക് രണ്ടാം ഡോസ് അല്ലെങ്കില്‍ ബൂസ്റ്റര്‍ ഡോസായി മറ്റൊരു കമ്പനിയുടെ വാക്‌സിന്‍ നല്‍കുന്ന കാര്യവും മറ്റ് ചില രാജ്യങ്ങള്‍ പരിഗണിച്ച് വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബഹറൈന്‍, ഭൂട്ടാന്‍, ഇന്തോനേഷ്യ, ഇറ്റലി, തായ്‌ലാന്‍ഡ്, യുഎഇ, ഉറുഗ്വേ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളാണ് ഇത്തരത്തില്‍ വിവിധ കമ്പനികളുടെ വാക്‌സിനുകള്‍ കലര്‍ത്തി നല്‍കാന്‍ തയ്യാറെടുക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. വാക്‌സിനുകള്‍ കലര്‍ത്തി നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണങ്ങളില്‍ ഇതിന്റെ ഗുണഫലങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണീ രാജ്യങ്ങള്‍ ഇതിനൊരുങ്ങുന്നത്.

Other News in this category



4malayalees Recommends