ക്വീന്‍സ്ലാന്റില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍; പുതിയ പ്രാദേശിക കേസുകള്‍ ഒമ്പതായി ഉയര്‍ന്നു; ജനം കോവിഡ് പരിശോധനക്കായി മുന്നോട്ട് വരാന്‍ കടുത്ത നിര്‍ദേശം; തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്റിലെ 11 കൗണ്‍സിലുകള്‍ ലോക്ക്ഡൗണില്‍

ക്വീന്‍സ്ലാന്റില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍; പുതിയ പ്രാദേശിക കേസുകള്‍ ഒമ്പതായി ഉയര്‍ന്നു;  ജനം കോവിഡ് പരിശോധനക്കായി മുന്നോട്ട് വരാന്‍ കടുത്ത നിര്‍ദേശം; തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്റിലെ 11 കൗണ്‍സിലുകള്‍ ലോക്ക്ഡൗണില്‍
ഓസ്‌ട്രേലിയയിലെ വിവിധ സ്‌റ്റേറ്റുകളില്‍ കോവിഡ് 19 ബാധാ ശക്തമാകുന്നതിനിടെ ക്വീന്‍സ്ലാന്‍ഡിലും കേസുകള്‍ പെരുകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം സ്റ്റേറ്റില്‍ പുതുതായി ഒമ്പത് പ്രാദേശിക പ്രതിദിന കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌റ്റേറ്റില്‍ ഈ ഒരു അവസ്ഥ ഇതിന് മുമ്പുണ്ടായിരുന്നത് 2020 ഓഗസ്റ്റില്‍ അഥവാ ഒരു വര്‍ഷം മുമ്പായിരുന്നു.

സ്റ്റേറ്റിലെ കോവിഡ് അവസ്ഥ സത്വരം വഷളായി വരുകയാണെന്നും അക്കാരണത്താല്‍ ആളുകള്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ സ്വയം സന്നദ്ധരായി മുന്നോട്ട് വരണമെന്നുമാണ് സ്‌റ്റേറ്റിലെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ജാനറ്റ് യംഗ് കടുത്ത നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്റിലെ 11 കൗണ്‍സിലുകളെ മൂന്നു ദിവസത്തെ ലോക്ക്ഡൗണിന് കീഴിലാക്കുകയും ചെയ്തിരുന്നു.

ഈ കൗണ്‍സിലുകളെ ദേശീയ തലത്തില്‍ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചതിനാല്‍ ഫെഡറല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് ഇവയ്ക്ക് ലഭിക്കുന്നതായിരിക്കും.ബ്രിസ്ബാന്‍, ലോഗന്‍, മോറെടണ്‍, ബേ, ഇപ്സ് വിച്ച്, റെഡ്ലാന്‍ഡ്സ്, സണ്‍ഷൈന്‍ കോസ്റ്റ്, ഗോള്‍ഡ് കോസ്റ്റ്, നൂസ് സോമര്‍സെറ്റ്, ലോക്കിയര്‍ വാലി, സിനിക് റിം എന്നീ 11 ലോക്കല്‍ ഏരിയകളായിരുന്നു ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് ദിവസത്തെ ലോക്ക്ഡൗണിന് കീഴിലായിരിക്കുന്നത്.

Other News in this category



4malayalees Recommends