ന്യൂ സൗത്ത് വെയില്‍സില്‍ ദിവസം തോറും കോവിഡ് കേസുകളേറുന്നു; വെള്ളിയാഴ്ച സ്ഥിരീകരിച്ചത് 239 പുതിയ കേസുകള്‍; പുതിയ കേസുകളില്‍ പകുതിയിലധികവും ഉറവിടമറിയാത്തവ; വാക്‌സിന്‍ പരമാവധി പേരിലേക്കെത്തിക്കാന്‍ നീക്കം തിരുതകൃതി

ന്യൂ സൗത്ത് വെയില്‍സില്‍ ദിവസം തോറും കോവിഡ് കേസുകളേറുന്നു; വെള്ളിയാഴ്ച സ്ഥിരീകരിച്ചത് 239 പുതിയ കേസുകള്‍;  പുതിയ കേസുകളില്‍ പകുതിയിലധികവും ഉറവിടമറിയാത്തവ;  വാക്‌സിന്‍ പരമാവധി പേരിലേക്കെത്തിക്കാന്‍ നീക്കം തിരുതകൃതി
ഓസ്‌ട്രേലിയയില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്ന കാര്യത്തില്‍ മുന്‍നിരയിലുള്ള സ്റ്റേറ്റായി ന്യൂ സൗത്ത് വെയില്‍സ് മാറിക്കൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം സ്റ്റേറ്റില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത് 239 പുതിയ കോവിഡ് കേസുകളാണ്. വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് കേസുകളുടെ എണ്ണത്തിന് ഏതാണ്ട് സമമാണിത്. സ്ഥിരീകരിച്ചിരിക്കുന്ന പുതിയ കേസുകളില്‍ 50 ശതമാനത്തിലേറെയും ഉറവിടമറിയാത്ത കേസുകളാണെന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ഇവരില്‍ ഏറ്റവും ചുരുങ്ങിയത് 61 പേര്‍ കോവിഡ് പിടിപെട്ടിട്ടും സമൂഹത്തില്‍ സജീവമായി ഇടപഴകിയെന്നതിനാല്‍ ഇനിയും കൂടുതല്‍ കേസുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ആശങ്ക പങ്ക് വച്ച് സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. അതിനാല്‍ കോവിഡിന്റേതെന്ന് സംശയമുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ പോലും ടെസ്റ്റിനായി മുന്നോക്ക് വരണമെന്നും സര്‍ക്കാര്‍ കടുത്ത നിര്‍ദേശമേകുന്നു.

സ്‌റ്റേറ്റില്‍ ഇപ്പോള്‍ കോവിഡ് ബാധിച്ച് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിട്ടുള്ള 54 പേരില്‍ 49 പേരും വാക്‌സിനെടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിലെ ഡോ. ജെറെമി മക്കനല്‍റ്റി വെളിപ്പെടുത്തുന്നു. 70 മുതല്‍ 80 ശതമാനം വരെ വാക്‌സിനേഷന്‍ നിരക്ക് ഉറപ്പാക്കുക എന്ന ദേശീയ ക്യാബിനറ്റ് പ്രഖ്യാപനം നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാരും ലക്ഷ്യമിടുന്നതെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ വ്യക്തമാക്കുന്നു.


Other News in this category



4malayalees Recommends