ഓസ്‌ട്രേലിയയിലെ ഏയ്ജ്ഡ് കെയര്‍ ഹോമുകള്‍ വീണ്ടും കോവിഡ് 19 ഭീഷണിയില്‍; എന്‍എസ്ഡബ്ല്യൂവിലെ സമ്മര്‍ഹില്‍സിലെ ഏയ്ജ്ഡ് കെയര്‍ സെന്ററില്‍ മാത്രം 12 കോവിഡ് കേസുകള്‍; രോഗികളെയും സമ്പര്‍ക്കത്തിലായവരെയും ഐസൊലേഷനിലാക്കി

ഓസ്‌ട്രേലിയയിലെ ഏയ്ജ്ഡ് കെയര്‍ ഹോമുകള്‍ വീണ്ടും കോവിഡ് 19 ഭീഷണിയില്‍; എന്‍എസ്ഡബ്ല്യൂവിലെ സമ്മര്‍ഹില്‍സിലെ ഏയ്ജ്ഡ് കെയര്‍ സെന്ററില്‍ മാത്രം 12 കോവിഡ് കേസുകള്‍; രോഗികളെയും സമ്പര്‍ക്കത്തിലായവരെയും ഐസൊലേഷനിലാക്കി
ഓസ്‌ട്രേലിയയിലെ ഏയ്ജ്ഡ് കെയര്‍ ഹോമുകള്‍ വീണ്ടും കോവിഡ് 19 ഭീഷണിക്ക് കീഴിലായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. പ്രായമായവര്‍ക്ക് കോവിഡ് പിടിപെട്ടാല്‍ സ്ഥിതി പെട്ടെന്ന് വഷളാകുമെന്നിരിക്കേയാണ് വിവിധ സ്റ്റേറ്റുകളിലെയും ടെറിട്ടെറികളിലെയും ഏയ്ജ്ഡ് കെയര്‍ ഹോമുകളില്‍ പുതിയ കേസുകള്‍ സ്ഥിരീകരിച്ച് കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും ഗുരുതരാവസ്ഥയുള്ളത് എന്‍എസ്ഡബ്ല്യൂവിലെ സമ്മര്‍ഹില്‍സിലുള്ള ഗ്രോസ് വെനര്‍ ക്രെസന്റിലെ ഹാര്‍ഡി ഏയ്ജ്ഡ് കെയര്‍ ഹോമിലാണ്. ഇവിടെ 12 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

സ്‌റ്റേറ്റില്‍ വെള്ളിയാഴ്ച 239 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് ഈ ഏയ്ജ്ഡ് കെയര്‍ സെന്ററില്‍ നിന്നും ഈ ഞെട്ടിപ്പിക്കുന്ന കണക്കെത്തിയിരിക്കുന്നത്. കോവിഡ് വാക്‌സിന്റെ ഒരു ഡോസെടുത്ത ഇവിടുത്തെ ഒരു ജീവനക്കാരന് ലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ് ജൂലൈ 27ന് സ്ഥിരീകരിച്ചുവെന്നാണ് ഹാര്‍ഡി ഏയ്ജ്ഡ് കെയര്‍ ഓപ്പറേറ്ററായ വൈയോമിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ സെന്ററിലെ 60 ജീവനക്കാരില്‍ മുക്കാല്‍ഭാഗം പേരും പൂര്‍ണമായി കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരാണ്. ഇതിന് പുറമെ 65 അന്തേവാസികളില്‍ 8 ശതമാനം പേരും കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളുമെടുത്തവരാണ്. രോഗികളുമായി അടുത്ത സമ്പര്‍ക്കം വരുത്തിയവരെ തിരിച്ചറിഞ്ഞ് ഐസൊലേഷനിലാക്കിയിട്ടുണ്ട്. ഇവിടുത്തെ അന്തേവാസികളെ ദിവസം പ്രതി കോവിഡ് ടെസ്റ്റിന് വിധേയമാക്കി വരുന്നുവെന്നും വൈയോമിംഗ് വെളിപ്പെടുത്തുന്നു.




Other News in this category



4malayalees Recommends